Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

അച്ഛന്റെ കൈകളിൽ ചിരിയോടെ ഗോകുൽ; കുടുംബചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി

സുരേഷ് ഗോപി പങ്കുവച്ച കുടുംബചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്

suresh gopi, gokul suresh, suresh gopi family

അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി നല്ലൊരു അച്ഛനും മനുഷ്യസ്നേഹിയുമാണ് മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപി. ബുദ്ധിമുട്ടുന്നവർക്ക് സഹായമെത്തിക്കാനും ദുരിതത്തിൽ പെട്ടുപോവുന്നവരുടെ കണ്ണീരൊപ്പാനുമൊക്കെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ മുന്നിട്ടു ഇറങ്ങുന്ന സുരേഷ് ഗോപിയെ കുറിച്ച് ഏറെപ്പേർക്ക് അവരുടെ അനുഭവങ്ങൾ പറയാനുണ്ടാവും.

ഇപ്പോഴിതാ, കുടുംബത്തിനൊപ്പമുള്ള പഴയകാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് താരം. അച്ഛന്റെ കൈകളിൽ ചിരികളികളുമായി സന്തോഷത്തോടെ ഇരിക്കുന്ന മകൻ ഗോകുലിനെയും മകനും ഭർത്താവിനുമരികിൽ ചിരിയോടെ നിൽക്കുന്ന രാധികയേയും ചിത്രത്തിൽ കാണാം.

View this post on Instagram

. #GodBlessedBeing

A post shared by Suresh Gopi (@thesureshgopi) on

Read more: ഇകഴ്ത്തലുകളിൽ തളരാത്ത നിങ്ങൾ അഭിമാനമാണ് അച്ഛാ; സുരേഷ് ഗോപിയെ കുറിച്ച് മകൻ ഗോകുൽ

Read more: അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം; സുരേഷ് ഗോപിയോട് മകൻ ഗോകുൽ

അച്ഛന്റെ പാത തന്നെയാണ് മകൻ ഗോകുലും പിൻതുടർന്നിരിക്കുന്നത്. ഏതാനും ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും അഭിനയത്തിലുള്ള തന്റെ പ്രതിഭ തെളിയിക്കാൻ സാധിച്ച നടനാണ് ഗോകുൽ. അച്ഛനും മകനും എന്നാണ് ഒന്നിച്ച് സ്ക്രീനിലെത്തുക എന്നു കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരിപ്പോൾ. സൂപ്പർ ഹിറ്റ് ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തിൽ സുരേഷ് ഗോപിയ്ക്ക് ഒപ്പം ഗോകുലും ഉണ്ടാകുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അത് സത്യമാണെന്ന കാര്യം സുരേഷ് ഗോപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ലേലം’. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് നിതിന്‍ രഞ്ജി പണിക്കറാണ്. രഞ്ജി പണിക്കര്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി ആയി സുരേഷ് ഗോപി എത്തുമ്പോൾ ചാക്കോച്ചിയുടെ മകൻ ‘കൊച്ചു ചാക്കോച്ചി’ ആയിട്ടാണ് ഗോകുല്‍ സുരേഷ് എത്തുക. ‘ഗോകുലിന്റെ ചെറുപ്പം തൊട്ടേയുളള ആഗ്രഹമായിരുന്നു അത്. കുട്ടി ആയിരുന്നപ്പോള്‍ അവന്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. ഇപ്പോള്‍ സിനിമയില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു,’ എന്നാണ് സുരേഷ് ഗോപി ഇതിനെ കുറിച്ച് പ്രതികരിച്ചത്.

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയ ജീവിതത്തിന് ഒരു ഇടവേള നൽകി അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് സുരേഷ് ഗോപി. തമിഴരശൻ, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി തന്റെ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ഗംഭീരപ്രകടനമാണ് സുരേഷ് ഗോപി കാഴ്ച വച്ചത്.

Read more: ഓർമയുണ്ടോ ഈ മുഖം? മാസ് ഡയലോഗ് ആവർത്തിച്ച് സുരേഷ് ഗോപി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suresh gopi shares family photo gokul suresh childhood photo

Next Story
‘ഞാൻ തന്നെ അതിശയിച്ച എന്റെ ലുക്ക്’: ഫോട്ടോ ഷൂട്ട് ചിത്രവുമായി നദിയ മൊയ്തുNadia Moidu, Nadia Moidu debut film, Nokkethadoorathu Kannum Nattu, Fazil, Nadia Moidu Mohanlal, Padmini, Travancore Sisters, പദ്മിനി, തിരുവിതാകൂര്‍ സഹോദരിമാര്‍, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, നദിയ മൊയ്തു, നദിയ മൊയ്തു ആദ്യ ചിത്രം, നദിയ മൊയ്തു മോഹന്‍ലാല്‍, നദിയ മൊയ്തു മോഹന്‍ലാല്‍ കണ്ണാടി, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, Indian Express Malayalam, ഐ ഇ മലയാളം, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com