scorecardresearch

ഈ ചിരിയിൽ ഏതു കേന്ദ്രമന്ത്രിയും വീഴും, ഓം ബേബിയെ കൊഞ്ചിച്ച് സുരേഷ് ഗോപി; വീഡിയോ

നടിയും അവതാരകയുമായ ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകന്‍ വിജയ് മാധവിന്റെയും ഇളയമകൾ ഓം ബേബിയെ ലാളിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ ആണ് വൈറലാവുന്നത്

നടിയും അവതാരകയുമായ ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകന്‍ വിജയ് മാധവിന്റെയും ഇളയമകൾ ഓം ബേബിയെ ലാളിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ ആണ് വൈറലാവുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
suresh gopi vijay madhav

നടിയും അവതാരകയുമായ ദേവിക നമ്പ്യാരും സംഗീത സംവിധായകന്‍ വിജയ് മാധവും സമൂഹമാധ്യമങ്ങൾക്ക് ഏറെ സുപരിചിതരാണ്. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും.  ആത്മജ, ഓം പരമാത്മ എന്നിങ്ങനെ രണ്ടു മക്കളാണ് ദമ്പതികൾക്ക്. 

Advertisment

Also Read: 25 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ഞാനും സിന്ധുവും വേർപിരിഞ്ഞു: വെളിപ്പെടുത്തി മനു വർമ

ഇളയമകൾ ഓം ബേബിയെ ലാളിക്കുന്ന സുരേഷ് ഗോപിയുടെ ഒരു വീഡിയോ​ ആണ് ഇപ്പോൾ വിജയ് മാധവ് പങ്കുവച്ചിരിക്കുന്നത്. ഓം ബേബിയുടെ മുടികൾ മാടിയൊതുക്കി ഉമ്മ വയ്ക്കുന്ന സുരേഷ് ഗോപിയെ ആണ് വീഡിയോയിൽ കാണാനാവുക. 

Also Read: തകർക്കപ്പെട്ട ധനുഷ്കോടിയും തളരാത്ത മഞ്ജുവും: എല്ലാം നഷ്ടപ്പെട്ടയിടത്തു നിന്നും ജീവിതം തിരിച്ചുപിടിച്ച പെൺകരുത്ത്

എസ് ജി + ഓം ബേബി = ക്യൂട്ട്നെസ് ഓവർലോഡ് എന്ന ക്യാപ്ഷനോട് 
വിജയ് മാധവ് ആണ് സുരേഷ് ഗോപിക്ക് ഒപ്പമുള്ള മകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. 

2022 ജനുവരി 22-ന് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ചായിരുന്നു ദേവിക നമ്പ്യാരും വിജയ് മാധവും വിവാഹിതരായത്. 

Also Read: അന്ന് കൽപ്പനയെ രക്ഷിച്ചിരുന്നെങ്കിൽ കഥ തന്നെ മാറിയേനെ; ഗജിനിയിക്ക് പുതിയ ക്ലൈമാക്സ്, വീഡിയോ

എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.

Also Read: ആ സാമദ്രോഹി കാരണം മഞ്ജുവുമായുള്ള എന്‍റെ 'കപ്പിൾ ഫോട്ടോ' സ്വപ്നം പൊലിഞ്ഞു: പത്മകുമാർ

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: