മലയാളികൾ ഒരിക്കലും മറക്കാത്ത സുരേഷ് ഗോപി കഥാപാത്രമാണ് ആനക്കാട്ടിൽ ചാക്കോച്ചി. ‘എന്റെ കുരിശുപള്ളി മാതാവേ’ എന്ന ചാക്കോച്ചിയുടെ വിളിയും അങ്ങനെ തന്നെ. രണ്ട് പതിറ്റാണ്ട് മുമ്പ് ‘ലേലം’ സിനിമയുടെ ചിത്രീകരണ സമയത്തും പാലായിലെ കുരിശുപള്ളി മാതാവിന്റെ മുന്നിലെത്തി പ്രാർഥിച്ച് തിരി തെളിയിച്ചാണ് ആക്ഷൻ സ്റ്റാർ തുടങ്ങിയത്. ഇക്കുറി വീണ്ടും ഒറ്റക്കൊമ്പാനുകന്നതിന് മുൻപ് അദ്ദേഹം ഒരിക്കൽ കൂടി ആ സിന്നിധിയിൽ എന്നിയിരിക്കുകയാണ്.

Read More: കുരു പൊട്ടുന്നവര്‍ക്ക് പൊട്ടട്ടെ, വിമര്‍ശകരോട് പോകാന്‍ പറ: സുരേഷ് ഗോപി

തൻ്റെ ‘കാവൽ ‘ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അദ്ദേഹം പാലായിലെത്തിയത്. ഒറ്റക്കൊമ്പന്റെ സംവിധായകൻ മാത്യൂസ് തോമസുമുണ്ടായിരുന്നു താരത്തിന്റെ ഒപ്പം.

സുരേഷ് ഗോപിയുടെ 250-ാം ചിത്രമായ ‘ഒറ്റക്കൊമ്പൻ’ പാലായിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിലെ ആദ്യ ഷോട്ടെടുത്തത് ഈ​ പള്ളിയുടെ മുൻപിലായിരുന്നു. ഒറ്റക്കൊമ്പനിൽ പാലാക്കാരൻ അച്ചായൻ കഥാപാത്രമായാണ് താരം എത്തുന്നത്.

 

View this post on Instagram

 

#SG250 is #Ottakomban! Attack to defend. Trumpeting soon!

A post shared by Suresh Gopi (@sureshgopi) on

ഏറെ വിവാദങ്ങൾക്ക് ശേഷമാണ് പേരു മാറ്റിയ സിനിമയുമായി താരവും അണിയറപ്രവർത്തകരും മുന്നോട്ടു പോകാൻ തീരുമാനിക്കുന്നത്. കുറുവച്ചൻ വിവാദത്തെ തുടർന്ന് നിലച്ചിരുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം പുനരാരംഭിക്കും. കുരിശുപള്ളിയിലെ പ്രാർത്ഥനക്കു ശേഷം പാലാ കിഴതടിയൂർ പള്ളിയിലും എത്തി പ്രാർത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook