ഒരു സെലിബ്രിറ്റിയുടെ വിവാഹം എന്നു പറയുമ്പോൾ മറ്റ് താരങ്ങൾക്ക് ഒത്തുകൂടാനുള്ള വേദി കൂടിയാണ് അത്. ഇന്ന് ഭാമയുടെ വിവാഹം അത്തരത്തിൽ ഒരു വേദിയായിരുന്നു. സുരേഷ് ഗോപി, മിയ, മുക്ത, വിനു മോഹൻ, വിദേശത്ത് ഭർത്താവിനൊപ്പം കഴിയുന്ന രാധിക തുടങ്ങി നിരവധി പേരാണ് ഭാമയുടെ വിവാഹത്തിൽ പങ്കെടുത്തത്.
Read More: ‘അമ്മേ സംഗതി പോയി’; സിതാരയെ പാട്ട് പഠിപ്പിച്ച് മകൾ സായു-വീഡിയോ
Read More: നടി ഭാമ വിവാഹിതയായി; ആശംസകളുമായി താരങ്ങൾ-വീഡിയോ
വിവാഹ മംഗളാശംസകൾ ചക്കരേ എന്നാണ് ഭാമയുടെയും വരന്റെയും ചിത്രം പങ്കുവച്ചുകൊണ്ട് മുക്ത കുറിച്ചത്.
View this post on Instagram
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവാണ് ഇതെന്നും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന തനിക്കും ഭർത്താവ് അരുണിനും എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രവും വേണമെന്ന് വിവാഹച്ചടങ്ങുകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഭാമ പറഞ്ഞു.
കോട്ടയത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു ഭാമയും വിദേശത്ത് ബിസിനസ് നടത്തുന്ന അരുണും തമ്മിലുള്ള വിവാഹം. അരുൺ ചെന്നിത്തല സ്വദേശിയാണ്. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്.
വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ സ്ഥിരതാമസമാക്കാനാണ് ആഗ്രഹമെന്നും അരുണും അതിനുള്ള ശ്രമങ്ങളിലാണെന്നും ഭാമ പറഞ്ഞു.