scorecardresearch
Latest News

Mei Hoom Moosa OTT: സുരേഷ് ഗോപിയുടെ ‘മേ ഹും മൂസ’ ഒടിടിയിൽ

Mei Hoom Moosa OTT: ലാൻസ് നായിക് മുഹമ്മദ് മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്

Mei Hoom Moosa OTT: സുരേഷ് ഗോപിയുടെ ‘മേ ഹും മൂസ’ ഒടിടിയിൽ

Mei Hoom Moosa OTT: സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മേ ഹും മൂസ’ ഒടിടിയിലേക്ക്. ഒടിടി പ്ലാറ്റ്‌ഫോമായ സീ5ൽ ഇന്ന് രാത്രിയോടെ ‘മേ ഹൂം മൂസ’ സ്ട്രീമിംഗ് ആരംഭിക്കും. സെപ്റ്റംബർ 30നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ലാൻസ് നായിക് മുഹമ്മദ് മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. പാക്കിസ്ഥാൻ ജയിലിൽ അകപ്പെട്ട മലപ്പുറത്തുകാരൻ മൂസ 19 വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് തിരികെയെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മരിച്ചെന്നു കരുതിയ ആൾ തിരികെയെത്തുമ്പോൾ മൂസയുടെ കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും നാട്ടുകാർക്കിടയിലും ഉണ്ടാവുന്ന അങ്കലാപ്പുകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പുനം ബജ്‌വ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, സ്രിന്ദ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Suresh gopi film mei hoom moosa gets ott release date

Best of Express