Kaval Release: നിതിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന ‘കാവൽ’ വ്യാഴാഴ്ച തിയേറ്ററുകളിലേക്ക്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സുരേഷ് ഗോപിക്കൊപ്പം രൺജി പണിക്കും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വർഷങ്ങൾക്കു മുമ്പ് ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച സുരേഷ് ഗോപിയെ അതേ എനർജിയോടെ കാണാം എന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ ട്രെയിലർ സമ്മാനിക്കുന്നത്. തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിതിന്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
സയ ഡേവിഡ്, സുജിത്ത് ശങ്കർ, ഐ എം വിജയൻ, അലന്സിയർ, കണ്ണൻ രാജൻ പി ദേവ്, മുത്തുമണി എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഗുഡ്‌വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചത്.