മലയാളസിനിമയിലെ പകരം വെയ്ക്കാനാവാത്തൊരു സാന്നിധ്യമാണ് നടൻ സുരേഷ് ഗോപി. നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് മുന്നിൽ നിറഞ്ഞു നിൽക്കുന്ന താരം. മകൻ ഗോകുൽ അച്ഛനു പിന്നാലെ അഭിനയരംഗത്തെത്തിയെങ്കിലും മറ്റു മൂന്നുമക്കളും ഇപ്പോഴും അധികമൊന്നും സമൂഹമാധ്യമങ്ങളിലോ പൊതുവേദികളിലോ പ്രത്യക്ഷപ്പെടാറില്ല. സുരേഷ് ഗോപിയുടെ പെൺമക്കളായ ഭാഗ്യയുടെയും ഭാവ്നിയുടെയും ഏതാനും ചിത്രങ്ങളാണ് ഈ ഓണക്കാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഓണം സ്പെഷ്യൽ കളക്ഷൻ വസ്ത്രങ്ങളുടെ മോഡലായെത്തിയ ഭാഗ്യയുടെയും ഭാവ്നിയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.
Read more: ഉത്രാടപാച്ചിലോ ആഘോഷപൊലിമയോ ഇല്ല, ഈ ഓണം പ്രിയപ്പെട്ടവർക്കൊപ്പം; ചിത്രങ്ങൾ പങ്കുവച്ച് താരങ്ങൾ

Photo Courtesy: Vedhika fashion/Instagram

Photo Courtesy: Vedhika fashion/Instagram
സഹോദരൻ ഗോകുൽ സുരേഷ് അഭിനയത്തിന്റെ പാത തിരഞ്ഞെടുത്തപ്പോൾ ഭാഗ്യ തിരഞ്ഞെടുത്തത് സംഗീതത്തിന്റെ വഴിയാണ്. ഭാഗ്യയുടെ പാട്ടുകളും യൂട്യൂബ് ചാനലുമെല്ലാം അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
ഫാഷൻ ഡിസൈനിംഗ് ആണ് ഭാവ്നി സുരേഷിന്റെ പാഷൻ. അതേസമയം, സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവിന് ഇഷ്ടം ഫുട്ബോൾ പ്ലെയർ ആവാനാണ്. തങ്ങൾക്ക് ഇഷ്ടമുള്ള മേഖലകൾ തിരഞ്ഞെടുക്കാൻ അച്ഛനും അമ്മയും എന്നും സ്വാതന്ത്ര്യം തന്നിരുന്നു എന്നാണ് ഡെക്കാൺ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യ ഒരിക്കൽ പറഞ്ഞത്.
Read more: അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം; സുരേഷ് ഗോപിയോട് മകൻ ഗോകുൽ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook