Latest News

ഞങ്ങളുടെ വിവാഹം നടന്നത് സുരേഷിന്റെ വീട്ടിൽ വച്ചായിരുന്നു: ഷാജി കൈലാസ്

സുരേഷിന്റെ കരിയറിൽ ഒരുപാട് കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അയാൾ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടി ഘോഷിക്കാതെ അയാൾ നിരന്തരം സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ നിരവധിയാണ്. അതിന്റെ ഗുണഭോക്താക്കൾ സാധാരണക്കാരാണ്

Suresh Gopi birthday, Shaji Kailas, annie

തീപ്പൊരി നായകവേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ ജന്മദിനമാണ് ഇന്ന്. സഹായം തേടിയെത്തുന്നവരെ നിരാശനാക്കാത്ത, മനുഷ്യത്വം കൊണ്ട് ചുറ്റുമുള്ളവർക്കെല്ലാം മാതൃകയാവുന്ന സുരേഷ് ഗോപിയെന്ന വ്യക്തിത്വത്തെ കുറിച്ച് സംവിധായകൻ ഷാജി കൈലാസ് പങ്കു വച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ അടുത്ത കൂട്ടുകാരൻ കൂടിയാണ് ഷാജി കൈലാസ്.

ഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം:

1989ലാണ് ഞാൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത് – ‘ന്യൂസ്’ . സംവിധാനത്തോടൊപ്പം അതിന്റെ കഥയും എന്റേത് തന്നെയായിരുന്നു. ചിത്രം ആദ്യ ഡ്രാഫ്റ്റ് എഴുതുമ്പോൾ തന്നെ അതിലെ ഋഷി മേനോൻ എന്ന നായക കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ രൂപം ആയിരുന്നു. ആ ചിത്രം ഞങ്ങൾക്ക് രണ്ടു പേർക്കും മുന്നോട്ട് സഞ്ചരിക്കാൻ ഉള്ള ആത്മ വിശ്വാസം തന്നു. സുരേഷിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആ ചിത്രം. വിജയത്തോടൊപ്പം എനിക്ക് നല്ലൊരു സുഹൃത്തിനെയും സഹോദരനെയും ആ ചിത്രം സമാനിച്ചു.

പിന്നീട് 1991 ഇൽ ‘തലസ്ഥാനം’ ആയി ഞങ്ങൾ വന്നപ്പോൾ ആ ചിത്രത്തെ ജനങ്ങൾ പൂർവാധികം ആവേശത്തോടെ ഏറ്റെടുത്തത് സ്മരിക്കുന്നു. എനിക്ക് ഞാൻ ഭാവിയിൽ ചെയ്യേണ്ട സിനിമകൾ എപ്രകാരം ഉള്ളതായിരിക്കണം എന്ന ദിശ കാണിച്ചു തന്നത് ഈ സിനിമയായിരുന്നു. പിന്നീട് കമ്മീഷണർ,ഏകലവ്യൻ, മാഫിയ തുടങ്ങി ഞങ്ങൾ ഒരുമിച്ചു ചെയ്ത എല്ലാ സിനിമകളും ജനങ്ങൾ ഏറ്റെടുത്തു കൊണ്ടിരുന്നു.

എന്റെ കരിയറിനെ ഇത്ര അധികം ഉയർത്തി കൊണ്ട് വന്ന ആ മനുഷ്യൻ തന്നെ എന്റെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി പലപ്പോഴും ഉണ്ടായിരുന്നു എന്നതു കൗതുകകരമായ വസ്തുതയാണ്. അന്നത്തെ മുൻ നിര നായികയും പിൽക്കാലത്തു എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ നായകൻ മറ്റാരുമായിരുന്നില്ല. ഞങ്ങളുടെ വിവാഹം നടന്നതും സുരേഷിന്റെ വീട്ടിൽ വച്ചായിരുന്നു.

അയാളിലെ മികച്ച നടനെക്കാൾ എന്നെ എന്നും ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യൻ ആണ്.. സുരേഷിന്റെ കരിയറിൽ ഒരുപാട് കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അയാൾ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടി ഘോഷിക്കാതെ അയാൾ നിരന്തരം സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ നിരവധിയാണ്. അതിന്റെ ഗുണഭോക്താക്കൾ അനവധി സാധാരണക്കാരാണ്.

രാഷ്ട്രീയപരമായ എതിർപ്പുകൾ കൊണ്ട് വ്യക്തി ആക്ഷേപങ്ങൾക്കു പലരും മുതിർന്നപ്പോഴും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്.ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്.മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ ഒരു പിടി ചിത്രങ്ങളുമായി വീണ്ടും ജനങ്ങളിലേക്ക് എത്തുകയാണ്.. അതെല്ലാം വൻ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അദ്ദേഹവുമായി വീണ്ടും ഒരുമിക്കാനും മികച്ച ചിത്രങ്ങളുടെ ഭാഗമാകാനുമുള്ള അനുഗ്രഹം സർവേശ്വരൻ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.ഹാപ്പി ബർത്ത് ഡേ സുരേഷ് ഗോപി.

Read more: വിസ്മയ ഒന്നു വിളിച്ചിരുന്നെങ്കിൽ, കാറെടുത്ത് പോയി അവനെ പൊട്ടിച്ചേനെ; വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suresh gopi birthday wishes from shaji kailas

Next Story
വേറിട്ട വേഷത്തിൽ സുരേഷ് ഗോപി; ‘എസ്‌ജി 251’ കാരക്ടർ പോസ്റ്റർ പുറത്ത്Suresh Gopi, Suresh Gopi Birthday, Suresh Gopi 251, Suresh Gopi 251th Film, SG, SG 251, KL Noir, KL Noir Red, Five Families, Rahul Ramachandran, Rahul Ramachandran Movie, Suresh Gopi Latest Movies, August Cinema, Ethereal, Ethereal Entertainments, SG251 First look, SG251 Firstlook, സുരേഷ് ഗോപി, സുരേഷ് ഗോപി ജന്മദിനം, എസ്‌ജി 251, രാഹുൽ രാമചന്ദ്രൻ, film news, malayalam film news, cinema, film, ie malayalamm
The moderation of comments is automated and not cleared manually by malayalam.indianexpress.com