വേറിട്ട വേഷത്തിൽ സുരേഷ് ഗോപി; ‘എസ്‌ജി 251’ കാരക്ടർ പോസ്റ്റർ പുറത്ത്

നിഗൂഢതകൾ അവശേഷിപ്പിക്കുന്ന പോസ്റ്ററിൽ ചിത്രത്തിന്റെ തീം സംബന്ധിച്ച ചില സൂചനകളും നൽകിയിരിക്കുന്നു

Suresh Gopi, Suresh Gopi Birthday, Suresh Gopi 251, Suresh Gopi 251th Film, SG, SG 251, KL Noir, KL Noir Red, Five Families, Rahul Ramachandran, Rahul Ramachandran Movie, Suresh Gopi Latest Movies, August Cinema, Ethereal, Ethereal Entertainments, SG251 First look, SG251 Firstlook, സുരേഷ് ഗോപി, സുരേഷ് ഗോപി ജന്മദിനം, എസ്‌ജി 251, രാഹുൽ രാമചന്ദ്രൻ, film news, malayalam film news, cinema, film, ie malayalamm

സുരേഷ് ഗോപിയുടെ 251-ാം ചിത്രത്തിലെ കാരക്ടർ റിവീൽ പോസ്റ്റർ പുറത്തിറങ്ങി. ഇനിയും പേരിട്ടില്ലാത്ത ചിത്രത്തിലെ സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തെ വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാണ് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പ്രകാശനം ചെയ്തത്.

സുരേഷ് ഗോപിയുടെ പിറന്നാൾ ദിനമായ ജൂലൈ 26ന്റെ തലേദിവസമാണ് മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലൂടെ പോസ്റ്റർ പ്രകാശനം ചെയ്തത്.

പേരിട്ടില്ലാത്ത സിനിമയെ സൂചിപ്പിക്കാൻ സുരേഷ് ഗോപിയുടെ 251ാം സിനിമ എന്ന അർത്ഥത്തിൽ എസ്‌‌ജി 251 എന്ന ടൈറ്റിലാണ് നൽകിയിരിക്കുന്നത്. രാഹുൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം.

എതിറിയൽ എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ നിർമാണം. സമീൻ സലീമാണ് ചിത്രത്തിൻ്റെ തിരക്കഥ. ഓഗസ്റ്റ് സിനിമാസിനാണ് ചിത്രത്തിന്റെ വിതരണാവകാശം.

ഒട്ടേറെ നിഗൂഢതകൾ അവശേഷിപ്പിക്കുന്ന കാരക്ടർ ലുക്ക് പോസ്റ്റർ ഈ ചിത്രം സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ പെടാവുന്നതോ, അധോലോകം, മാഫിയ, ഗാങ്സ്റ്റർ പോലുള്ള തീമുകൾ കൈകാര്യം ചെയ്യുന്നതോ ആയ സിനിമയാണെന്നതിന്റെ സൂചനകളും നൽകുന്നു.

Read More: നസ്രിയയുടെ ക്ലിക്ക്; നിറചിരിയുമായി ദുൽഖറും പൃഥ്വിയും ഫഹദും

സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു കൈയിൽ പച്ചകുത്തിയ, ഭൂതക്കണ്ണാടി ഉപയോഗിച്ച് വാച്ച് നന്നാക്കുന്ന രീതിയിലാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തെ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ പശ്ചാത്തലം വിന്റേജ് ലുക്കിലാണ്. ഒരു പഴയ റേഡിയോയും പഴയ ടൈംപീസുകളും ക്ലോക്കും പശ്ചാത്തലത്തിൽ കാണാം.

ഒപ്പം മേശപ്പുറത്ത് ചില പുസ്തകങ്ങളും മേശക്ക് കീഴിൽ ഒരു നായയുമുണ്ട്. സെൽവിൻ റാബ് രചിച്ച ‘ ഫൈവ് ഫാമിലീസ്,’ ആമിർ മുഹമ്മദ് രചിച്ച ‘കെഎൽ ന്വ: റെഡ്,’ തുടങ്ങിയ പുസ്തകങ്ങളാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിനു മുന്നിലുള്ള മേശപ്പുറത്തുള്ളത്.

Read More: ദളപതി വിജയ്‌യെക്കുറിച്ച് ഷാരൂഖ് ഖാന് പറയാനുളളത്

യുഎസിലെ ന്യൂയോർക്ക് നഗരത്തിലെ അഞ്ച് മാഫിയ കുടുംബങ്ങളെക്കുറിച്ച് പറയുന്ന പുസ്തകമാണ് ‘ ഫൈവ് ഫാമിലീസ്.’ മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് പറയുന്ന പുസ്തകങ്ങൾ എന്ന പേരിൽ ശ്രദ്ധേയമായ ‘കെഎൽ ന്വ’ സീരിസിലെ ഒരു പുസ്തകമാണ് ‘കെഎൽ ന്വ: റെഡ്.’

നിലവിൽ സുരേഷ്ഗോപിയുടെ 250ാം ചിത്രമായ ‘ഒറ്റക്കൊമ്പന്റെ,’ ചിത്രീകരണം പുരോഗമിക്കുകയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ‘ഒറ്റക്കൊമ്പൻ,’ മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suresh gopi 251th movie sg251 character reveal poster

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express