കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരുപോലെ ചെയ്ത് നടനെന്ന രീതിയിൽ തന്റെ മുദ്ര പതിപ്പിച്ചിട്ടുള്ള അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ഏതുതരം വേഷം കൊടുത്താലും അതെല്ലാം സൂക്ഷ്മതയോടെ അവതരിപ്പിക്കുന്ന സുരാജ് സംവിധായകരുടെ നടനാണ്. ദശമൂലം രാമു പോലുള്ള കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരാജ് ‘കുട്ടൻപിള്ളയുടെ ശിവരാത്രി’, ‘ഫൈനൽസ്’, ‘വികൃതി’ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്നീ ചിത്രങ്ങളിലൊക്കെ എത്തി നിൽക്കുമ്പോഴേക്കും ഒരു നടൻ എന്ന രീതിയിൽ ഒരുപാട് വളർന്നിരിക്കുന്നു എന്നതാണ് വാസ്തവം. തന്നിലെ പ്രതിഭയെ തേച്ചു മിനുക്കി കൊണ്ടാണ് സുരാജിന്റെ പ്രയാണം.
ഇപ്പോഴിതാ, വേറിട്ട ഗെറ്റപ്പിലുള്ള സുരാജിന്റെ ഒരു ഫോട്ടോഷൂട്ടാണ് പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്. കിടിലൻ ആറ്റിറ്റ്യൂഡിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
Concept and Photography: Richard Antony
Costume: Jishad Shamsuddin
Makeup: Jayan Poonkulam
Retouch: Ajmal Torres
Co- Ordination: Yaseen Prasanth
Agency: Maxxo CreativePosted by Suraj Venjaramoodu on Friday, April 9, 2021
Suraj Venjaramoodu
@surajvenjaramoodu
Concept and Photography: @richard_antony_
Costume Jishad Shamsudeen…Posted by Richard Antony on Monday, April 5, 2021
ഫോട്ടോഗ്രാഫർ റിച്ചാർഡ് ആന്റണിയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. “എന്റെ സിവനേ.. വേറെ ലെവൽ സുരാജേട്ടൻ,” എന്നാണ് ആരാധകർ ചിത്രത്തിന് നൽകുന്ന കമന്റ്.
Read more: ഹാപ്പി ബര്‍ത്ത്ഡേ ദശമൂലം ദാമു; ട്രോളന്മാര്ക്ക് ബിഗ് സല്യൂട്ട് നല്കി സുരാജ്