ലോക്ക്‌ഡൗൺ കാലം മക്കൾക്കും കുടുംബത്തിനുമൊപ്പം വെഞ്ഞാറമൂടിലെ വീട്ടിലാണ് നടൻ സുരാജ് ഉള്ളത്. അപ്രതീക്ഷിതമായി ലഭിച്ച ഒരു ഒഴിവുകാലം കുടുംബത്തിനൊപ്പം ആഘോഷിക്കുകയാണ് താരം. വീട്ടുമുറ്റത്ത് മക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന സുരാജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സുരാജിന്റെ നാട്ടുകാരനായ ദിലീപ് സിതാരയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെ സുരാജ് പങ്കുവച്ച ഭാര്യയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയും വൈറലായിരുന്നു. ഫോണിൽ നോക്കി കൊണ്ടിരിക്കുന്ന സുരാജിനോട്, അച്ഛനെന്തിനാ അമ്മയുടെ ഫോണിൽ നോക്കുന്നത്, അച്ഛന് അച്ഛന്റെ ഫോണിൽ നോക്കികൂടെ എന്നാണ് മകന്റെ ചോദ്യം. ഇത് അച്ഛന്റെ ഫോൺ ആണ് എന്നാണ് സുരാജിന്റെ മറുപടി. സുപ്രിയ വളരെ ഗൗരവത്തിൽ ഫോൺ നോക്കുമ്പോൾ ടെൻഷനിലാണ് താരം വീഡിയോയിൽ. സുരാജിന്റെ മകൻ കാശിനാഥാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. “ഭയമല്ല ജാഗ്രതയാണ് വേണ്ടത്. #stayhome #staysafe,” എന്നീ ക്യാപ്ഷനുകളോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഫർഹാൻ ഫാസിൽ, സ്രിന്റ, സയനോരഫിലിപ്പ്, ഗായത്രി സുരേഷ്, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, പ്രയാഗ മാർട്ടിൻ, നമിത പ്രമോദ്, അർച്ചന കവി, മാളവിക മേനോൻ, മുക്ത തുടങ്ങി നിരവധി താരങ്ങളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്യുകയും ഷെയർ ചെയ്യുകയുമൊക്കെ ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമാശക്കുപോലും ഫോണോന്നും നോക്കല്ലെന്ന് പറ സാറേ, ഒന്നും നോക്കണ്ട… ഇറങ്ങി ഓടിക്കോ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Read more: ഒപ്പമൊരു ഫോട്ടോയെടുക്കാൻ ലാലേട്ടനു പിന്നാലെ നടന്നത് വർഷങ്ങൾ: സുരാജ് വെഞ്ഞാറമൂട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook