Latest News

ഇതിപ്പോ മമ്മൂട്ടിയെ പോലുണ്ടല്ലോ?; സുരാജിനോട് ആരാധകർ

ബെംഗളൂരുവിൽനിന്നും മൈസൂരുവിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയ ചിത്രമാണ് സുരാജ് ഷെയർ ചെയ്തത്

Suraj venjaramoodu, actor, ie malayalam

കോമഡി വേഷങ്ങൾ മാത്രമല്ല സീരിയസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ‘ഫൈനൽസി’ലെ വർഗീസ് മാഷും ‘വികൃതി’യിലെ എൽദോയും, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 ലെ ഭാസ്കര പൊതുവാളും, കാണെക്കാണെയിലെ പോൾ മത്തായി ഒക്കെ സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളാണ്.

സുരാജിന്റെ പുതിയൊരു ഫൊട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷൂട്ടിങ്ങിനായി ബെംഗളൂരുവിൽനിന്നും മൈസൂരുവിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയ ചിത്രമാണ് സുരാജ് ഷെയർ ചെയ്തത്. സുരാജിന്റെ പുതിയ ഫൊട്ടോ കണ്ട ആരാധകർ ചോദിക്കുന്നത് ഇതിപ്പോ മമ്മൂട്ടിയെ പോലുണ്ടല്ലോയെന്നാണ്.

രണ്ടുപേർ, റോയ്, പത്താം വളവ് എന്നിവയാണ് സുരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ. ഫാമിലി ത്രില്ലര്‍ സിനിമയാണ് റോയ്.

Read More: ഒരു ചേഞ്ച് ആർക്കാണ് ഇഷ്ടമില്ലാത്തത്? കിടിലൻ ലുക്കിൽ സുരാജ് വെഞ്ഞാറമൂട്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suraj venjaramoodu new photo fans calls like mammootty

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com