ബെസ്റ്റ് ആക്ടറേ; സുരാജിന് ആശംസകളുമായി പൃഥ്വിയും ജയസൂര്യയും

ഒന്നിച്ച്​ അഭിനയിച്ച ‘ജനഗണമന’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നും പൃഥ്വി കുറിക്കുന്നു

Suraj Venjaramoodu, Suraj Venjaramoodu birthday, Suraj Venjaramoodu latest photos, Suraj Venjaramoodu makeover shoot, സുരാജ് വെഞ്ഞാറമൂട്, Suraj Venjaramoodu films, സുരാജ് വെഞ്ഞാറമൂട് സിനിമ, Suraj Venjaramoodu Interview, Suraj Venjaramoodu Android Kunjappan, സുരാജ് വെഞ്ഞാറമൂട് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, Suraj Venjaramoodu photos, Suraj Venjaramoodu family photos

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ജന്മദിനത്തിൽ ആശംസകളുമായി പൃഥ്വിരാജും ജയസൂര്യയും. സുരാജിന്റെ 47-ാം ജന്മദിനമാണ് ഇന്ന്. ടെലിവിഷനിൽ തുടക്കം കുറിച്ച സുരാജ് ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധ നേടി പിന്നീട് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ വരെ സ്വന്തമാക്കിയ പ്രതിഭയാണ്.

‘ഹാപ്പി ബർത്ത്ഡേ ബ്രദർ’ എന്നാണ് പൃഥ്വിയുടെ ആശംസ. ഒപ്പം ഒന്നിച്ച്​ അഭിനയിച്ച ‘ജനഗണമന’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നും പൃഥ്വി കുറിക്കുന്നു.പൃഥ്വിയും സുരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ഡ്രൈവിംഗ് ലൈസൻസും’ ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു.

സുരാജിന്റെ വേഷപ്പകർച്ചകൾ ഒരു കൊളാഷാക്കി മാറ്റിയാണ് ജയസൂര്യയുടെ ആശംസ. ‘ഹാപ്പി ബർത്ത്ഡേ മിസ്റ്റർ ബെസ്റ്റ് ആക്ടർ. ലവ് യൂ ചക്കരേ’ ജയസൂര്യ കുറിക്കുന്നു.

കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരുപോലെ ഭദ്രമാണ് സുരാജ് എന്ന അഭിനേതാവിൽ. ഏതുതരം വേഷം കൊടുത്താലും അതെല്ലാം സൂക്ഷ്മതയോടെ അവതരിപ്പിക്കുന്ന സുരാജ് സംവിധായകരുടെ നടനാണ്. ദശമൂലം രാമു പോലുള്ള കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരാജ് ‘കുട്ടൻപിള്ളയുടെ ശിവരാത്രി’, ‘ഫൈനൽസ്’, ‘വികൃതി’ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്നീ ചിത്രങ്ങളിലൊക്കെ എത്തി നിൽക്കുമ്പോഴേക്കും ഒരു നടൻ എന്ന രീതിയിൽ ഒരുപാട് വളർന്നിരിക്കുന്നു എന്നതാണ് വാസ്തവം. തന്നിലെ പ്രതിഭയെ തേച്ചു മിനുക്കി കൊണ്ടാണ് സുരാജിന്റെ പ്രയാണം.

Read more: ഹാപ്പി ബര്‍ത്ത്‌ഡേ ദശമൂലം ദാമു; ട്രോളന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി സുരാജ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suraj venjaramoodu birthday prithviraj jayasurya wishes

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com