Latest News

ടൊവിനോയ്ക്ക് ചെക്ക് വച്ച് സുരാജ് വെഞ്ഞാറമൂട്; നിങ്ങൾക്കും മിന്നലേറ്റോ എന്നാരാധകർ

നിലത്തു നിന്നും ഉയർന്നു പൊങ്ങി വായുവിൽ നിൽക്കുന്ന ചിത്രവുമായി സുരാജ്

Tovino Thomas, Suraj Venjaramoodu, Minnal Murali flying Challenge, Tovino Thomas workout video

‘മിന്നൽ മുരളി’യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെങ്ങും സംസാരവിഷയം. ബേസിൽ ജോസഫ്- ടൊവിനോ തോമസ് ടീമിന്റെ ദേശീ സൂപ്പർ ഹീറോ ചിത്രം ചർച്ചകളിൽ ഇടം പിടിക്കുന്നതിനൊപ്പം തന്നെ നെറ്റ്ഫ്ളിക്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ദിവസം, രണ്ടാം ഭാഗത്തിനായി പറക്കാൻ പഠിക്കുന്ന മിന്നൽ മുരളി എന്ന ക്യാപ്ഷനോടെ ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ടൊവിനോയുടെ പറക്കൽ ചലഞ്ച് ഏറ്റെടുത്ത് രംഗത്തു വന്നിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്.

നിലത്തു നിന്നും ഉയർന്നു പൊങ്ങി വായുവിൽ നിൽക്കുന്ന ഒരു ചിത്രമാണ് സുരാജ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്നു പറഞ്ഞ് ടൊവിനോയും ടാഗ് ചെയ്തിട്ടുണ്ട്. വൻ പൊളി എന്നാണ് ചിത്രത്തിന് ടൊവിനോ കമന്റ് നൽകിയിരിക്കുന്നത്. ‘നിങ്ങൾക്കും മിന്നലടിച്ചോ ചേട്ടാ?’, ‘ഒരൗൺസ് ദശമൂലം അടിച്ചാൽ മിന്നൽ ദാമു’, എൻ്റെ സിവനെ, രണ്ട് ഓലക്കീറും ഒരു വെള്ളത്തുണിയും എടുത്തോ, മിന്നൽ മുരളി രണ്ടിൽ അപ്പോൾ നിങ്ങളാണല്ലേ വില്ലൻ? എന്നിങ്ങനെ രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

Read more: നിനക്ക് പ്രാന്താടാ; ടൊവിനോയുടെ വർക്കൗട്ട് കണ്ട് അന്തംവിട്ട് ചാക്കോച്ചൻ

ഡിസംബർ 24ന് റിലീസ് ചെയ്ത ‘മിന്നൽ മുരളി’ നെറ്റ്ഫ്ളിക്സ് ഇന്ത്യ ടോപ്പ് 10 ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത തരത്തിലുള്ള പ്രീ-റിലീസ് പബ്ലിസിറ്റി മിന്നൽ മുരളിയ്ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയിരുന്നു. റിലീസിനു മുന്‍പ് സൃഷ്‍ടിക്കപ്പെട്ട ഹൈപ്പ് കണ്ട് ആവേശത്തോടെ എത്തിയ പ്രേക്ഷകരെ ‘മിന്നൽ മുരളി’ നിരാശരാക്കിയില്ലെന്നതിന് തെളിവാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യതയും പ്രതികരണങ്ങളും.

മിന്നൽ മുരളിയായി എത്തിയ ടൊവിനോ മാത്രമല്ല, ഷിബു എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും പ്രേക്ഷകരുടെ ഇഷ്ടം കവർന്നു കഴിഞ്ഞു. ഹരിശ്രീ അശോകൻ, ബൈജു, അജു വർഗീസ്​, സ്​നേഹ ബാബു, ഫെമിന ജോർജ്​ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് മിന്നൽ മുരളിയുടെ​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​. വീക്കെൻഡ്​ ബ്ലോക്ക്​ബസ്​റ്റേഴ്​സിന്‍റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read more: Minnal Murali Movie Review: പൊട്ടാതെ വലിച്ചു കെട്ടിയ ഒരു രസച്ചരട്; ‘മിന്നല്‍ മുരളി’ റിവ്യൂ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suraj venjaramoodu accepted minnal murali flying challenge tovino thomas

The moderation of comments is automated and not cleared manually by malayalam.indianexpress.com