തിയേറ്ററിലെത്തും മുൻപ് തന്നെ ടീസറുകളിലൂടെയും മറ്റും ഏറെ ജനശ്രദ്ധ നേടാൻ ‘പത്മ’യ്ക്ക് കഴിഞ്ഞിട്ടുണ്ട്. നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമായ ‘പത്മ’ ജൂലൈ 15നാണ് തിയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോഴിതാ, പത്മയിലെ നായകൻ അനൂപ് മേനോപ്പം രസകരമായൊരു റീൽ പങ്കുവച്ചിരിക്കുകയാണ് സുരഭി. റീലിനായി സുരഭി തിരഞ്ഞെടുത്തത് ഇന്‍സ്റ്റഗ്രാമില്‍ ട്രെൻഡായി മാറിയ ബുളളറ്റ് സോങ്ങാണ്. റീല്‍സില്‍ കുടുങ്ങി അനൂപ് മേനോന് എന്ന അടിക്കുറിപ്പോടെയുളള വീഡിയോയില്‍ സ്ക്രിപ്റ്റ് എഴുതുന്ന അനൂപിന്റെ അരികില്‍ നിന്ന് നൃത്തം ചെയ്യുന്ന സുരഭിയെ കാണാം.
അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്, മെറീന മൈക്കിള്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അഭിനയം, നിർമ്മാണം എന്നതിനൊപ്പം തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയതും അനൂപ് മേനോൻ ആണ്.