ലോക്ക്ഡൗൺ കാലം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് താരങ്ങളെല്ലാം. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് മിക്കവരും. ലോക്ക്ഡൗണിലെ വിശേഷങ്ങളും വർക്ക് ഔട്ട് വീഡിയോകളും പഴയകാലചിത്രങ്ങളുമെല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മേക്ക് ഓവർ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സുരഭി ലക്ഷ്മി.
ലോക്ക്‌ഡൗൺ കാലത്ത് നരിക്കുനിയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയാണ് സുരഭി. ലോക്ക്‌ഡൗൺ കാലത്തെ അനുഭവങ്ങളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സുരഭി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സുരഭി പങ്കുവച്ച ചില ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
ഒരു ന്യൂയോർക്ക് യാത്രയ്ക്കിടെ നടി ഷീല്ക്ക് ഒപ്പമുള്ള രസകരമായൊരു വീഡിയോയും സുരഭി ഷെയർ ചെയ്തിരുന്നു. ‘ചെമ്മീനി’ലെ പണ്ടൊരു മുക്കുവൻ മുത്തിനു പോയി എന്ന ഗാനമാണ് വീഡിയോയ്ക്ക് ബാക്ക് ഗ്രൗണ്ടായി സുരഭി നൽകിയിരിക്കുന്നത്. ചിരിച്ചുല്ലസിച്ചു നീങ്ങുന്ന സുരഭിയേയും ഷീലാമ്മയേയുമാണ് വീഡിയോയിൽ കാണുക.
രണ്ടു തലമുറകളിലെ അഭിനേത്രികൾ ചേർന്ന് രസകരമാക്കിയ വീഡിയോ വൈറലായിരുന്നു.
Read more: പണ്ടൊരു മുക്കുവൻ മുത്തിനുപോയി; ഷീലാമ്മയ്ക്ക് ഒപ്പം ചുവടുവെച്ച് സുരഭി