Latest News

അന്ന് സായിപ്പിന്റെ വെടി കൊണ്ടത്; പെട്രോൾ പമ്പിൽ സുരഭി കണ്ടുമുട്ടിയ സിനിമാക്കാരൻ

“താങ്കൾക്ക് അദ്ദേഹത്തോട് 10 മിനിട്ട് സംസാരിക്കാൻ തോന്നിയല്ലോ?നന്ദി,” എന്നാണ് വീഡിയോയ്ക്ക് ഒരു ആരാധകൻ നൽകിയ കമന്റ്

Surabhi Lakshmi, Surabhi Lakshmi photos, സുരഭി, സുരഭി ലക്ഷ്മി

സിനിമയിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് മറഞ്ഞുപോവുന്ന നിരവധി കലാകാരന്മാർ ഉണ്ട്. ഏതാനും ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ അത്തരമൊരു കലാകാരനെ പരിചയപ്പെടുത്തുകയാണ് നടി സുരഭി ലക്ഷ്മി. സ്ഥിരമായി പെട്രോൾ അടിക്കുന്ന പമ്പിലെ ജോലിക്കാരനോട് സംസാരിക്കുന്നതിനിടയിലാണ് അയാൾ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ടെന്ന കാര്യം പറയുന്നത്. താൻ അഭിനയിച്ച സിനിമകളെ കുറിച്ച് സുരഭിയോട് സംസാരിക്കുകയാണ് ഇയാൾ.

കാലാപാനിയിലും ഏകലവ്യനിലും ഗോഡ് ഫാദറിലുമാെക്കെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്ന് സുരഭിയ്ക്ക് സ്വയം പരിചയപ്പെടുത്തുകയാണ് ഇയാൾ. കാലാപാനിയിൽ മോഹൻലാലിന്റെ കൂടെ അടിമകളായി പോവുന്നതിൽ ഒരാളായാണ് താൻ അഭിനയിച്ചതെന്നും ഇയാൾ പറയുന്നു.

എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കിൽ പറയണേ എന്നും സുരഭിയോട് ഈ കലാകാരൻ പറയുന്നു.

Read more: ‘തേന്മാവിൻ കൊമ്പത്തി’ലെ ചായക്കടക്കാരൻ; സിനിമാക്കാരുടെ സ്വന്തം പൊള്ളാച്ചി രാജ

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. “താങ്കൾക്ക് അദ്ദേഹത്തോട് 10 മിനിട്ട് സംസാരിക്കാൻ തോന്നിയല്ലോ?നന്ദി’, ‘അദ്ദേഹത്തിൻറെ ആഗ്രഹം പോലെ പോലെ ഒരു ചെറിയ വേഷം എങ്കിലും കിട്ടട്ടെ’, ‘ഹരീഷ് കണാരന്റെ ശബ്ദം പോലെയുണ്ട്’, ‘അഭിനയിക്കാനുള്ള ആഗ്രഹം ഇപ്പോഴും അദ്ദേഹത്തിൻറെ മുഖത്ത് കാണുന്നു’ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Surabhi lakshmi shares a video junior artist kalapani

Next Story
എന്തൊരു എനർജി, അമല പോളിന്റെ കിടിലൻ ഡാൻസ് വീഡിയോamala paul, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com