അടുത്തിടെ ഹോം എന്ന സിനി റിലീസ് ചെയ്തതോടെ നടൻ ഇന്ദ്രൻസിനെക്കുറിച്ചുള്ള വിശേഷങ്ങളും അദ്ദേഹത്തിന്റെ നിരവധി വീഡിയോകളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇന്ദ്രൻസിന്റെ അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും മറ്റും ആയിരക്കണക്കിന് കാഴ്ചക്കാരുമായി വൈറൽ വീഡിയോകളായി മാറി.
ഇപ്പോൾ ഇന്ദ്രൻസിനൊപ്പമുള്ള ഒരു വീഡിയോ ഇൻസ്റ്റഗ്രാം റീൽസിൽ പങ്കുവച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നുള്ള വീഡിയോ ആണിത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷത്തിൽ സുരഭിയെയും ഇന്ദ്രൻസിനെയും വീഡിയോയിൽ കാണാം.
ഒരു സിനിമാ ഡയലോഗ് ഡബ്ബ് ചെയ്തുകൊണ്ടുള്ള വീഡിയോ ആണ് സുരഭി പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘ഇയാളുടെ ഹൃദയം കല്ലാണോ,’ എന്ന് തുടങ്ങുന്ന ഡയലോഗാണ് വീഡിയോയിലുള്ളത്. ‘ഇയാളുടെ ഹൃദയം കല്ലാണോ,’ എന്ന കാപ്ഷനോട് കൂടി തന്നെയാണ് സുരഭി ഈ വീഡിയോ പങ്കുവച്ചിട്ടുള്ളതും.
Read More: അന്ന് സായിപ്പിന്റെ വെടി കൊണ്ടത്; പെട്രോൾ പമ്പിൽ സുരഭി കണ്ടുമുട്ടിയ സിനിമാക്കാരൻ