പലതരം ഫെയ്സ്ബുക്ക് ലൈവുകള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഫേസ്ബുക്ക് ലൈവ് ഒരു അത്ഭുതമായി തോന്നിയത് ഇതാദ്യമാണ്. ദേശീയ പുരസ്‌കാര ജേതാവായ സുരഭി ലക്ഷ്മിയുടെ ഈ ഫെയ്സ്ബുക്ക് ലൈവ് കണ്ടാല്‍ അത് മനസിലാകും. അടുക്കളയില്‍ നിന്നും ‘ദേശീയ ടച്ച്’ ഉള്ള ഉരുളക്കിഴങ്ങ് കറി ഉണ്ടാക്കുന്നതിനിടെയാണ് താരം ലൈവില്‍ വന്നത്.

ആരാധകര്‍ പോലും ഇഷ്ടതാരത്തോട് ചോദിക്കുന്നുണ്ട്, ‘ദേശീയ പുരസ്‌കാരം നേടിയ നടിയല്ലേ.. ഇങ്ങനെ വളിഞ്ഞ ലൈവ് വരുന്നത് നിര്‍ത്തിക്കൂടെ’ എന്ന്. എന്നാല്‍ സുരഭിയുടെ മറുപടി കലക്കി കടുകുവറുത്തു. ‘ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ നീയങ്ങ് പൊക്കോളിന്‍. ഞാന്‍ ബാക്കിയുള്ളവരോട് സംസാരിക്കട്ടെ’. ഇതാണ് സുരഭി. ഇങ്ങനെയാണ് സുരഭി.

സുരഭിക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് ഇന്നലെയാണ് തീയേറ്ററുകളില്‍ എത്തിയത്. ചിത്രം എല്ലാവരും കാണണം എന്ന അഭ്യര്‍ത്ഥനയുമായാണ് സുരഭി പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ