scorecardresearch
Latest News

ദേശീയ പുരസ്കാരം നേടിയ ഈ മലയാളി നായിക ആരാണെന്ന് മനസ്സിലായോ?

പഴയൊരു സിനിമാ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രത്തിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ആളെ തിരിച്ചറിയാനാവൂ

ദേശീയ പുരസ്കാരം നേടിയ ഈ മലയാളി നായിക ആരാണെന്ന് മനസ്സിലായോ?

താരങ്ങളുടെ ബാല്യകാലചിത്രങ്ങൾ കാണാൻ ആരാധകർക്ക് എന്നും ഇഷ്ടമാണ്. ചിലരൊക്കെ വളരുമ്പോഴും കുട്ടിക്കാലമുഖവുമായി സാമ്യം പുലർത്തുമെങ്കിലും ചിലരുടെ ചിത്രങ്ങൾ കാണുമ്പോൾ അമ്പരപ്പിക്കുന്ന മാറ്റങ്ങളായിരിക്കും. ദേശീയ പുരസ്കാര ജേതാവും അഭിനേത്രിയുമായ സുരഭി ലക്ഷ്മി പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ കൗതുകമുണർത്തുന്നത്. പഴയൊരു സിനിമാ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രത്തിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ സുരഭിയെ തിരിച്ചറിയാനാവൂ.

കോഴിക്കോട് നരിക്കുനി സ്വദേശിയായ സുരഭി സിനിമയ്ക്ക് ഒപ്പം തന്നെ നാടകം, സീരിയൽ രംഗങ്ങളിലും സജീവയാണ്. ‘ബൈ ദി പീപ്പിൾ’ എന്ന ചിത്രത്തിലൂടെ എത്തിയ സുരഭി ‘തിരക്കഥ’, ‘ഗുൽമോഹർ’, ‘പകൽനക്ഷത്രങ്ങൾ’, ‘കാഞ്ചീപുരത്തെ കല്യാണം’, ‘അയാളും ഞാനും തമ്മിൽ’, ‘ഹൗസ്ഫുൾ’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘ഉട്ട്യോപയിലെ രാജാവ്’, ‘തീവണ്ടി’, ‘അതിരൻ’, ‘മേരാ നാം ഷാജി’ എന്നിങ്ങനെ അറുപതോളം ചിത്രങ്ങളിൽ വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read more: ‘താമരശ്ശേരി ചുരം..’ പപ്പുവിന്റെ കിടിലന്‍ ഡയലോഗുമായി സുരഭി

സുവർണ തിയേറ്റേഴ്സിന്റെ ‘യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും’ എന്ന നാടകത്തിലെ അഭിനയത്തിന് 2010 ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും സുരഭിയെ തേടിയെത്തിയിരുന്നു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2016ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭി സ്വന്തമാക്കിയത്. കേരള സംസ്ഥാന അവാർഡ് വേളയിൽ, ഈ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശത്തിനും സുരഭി അർഹയായിരുന്നു. സ്വഭാവവേഷങ്ങൾക്കൊപ്പം ഹാസ്യവേഷങ്ങളിലും തിളങ്ങുന്ന സുരഭിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നാണ് ‘M80 മൂസ’ എന്ന സീരിയലിലെ പാത്തു എന്ന കഥാപാത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Surabhi lakshmi childhood photo