ജീവിച്ചിരിക്കുമ്പോൾ ശ്മശാനത്തിലെ ആദ്യ പിറന്നാൾ ആഘോഷം; വീഡിയോ പങ്കിട്ട് സുരഭി ലക്ഷ്മി

തന്റെ പുതിയ സിനിമയായ ജ്വാലാമുഖിയിൽ സലീനയുടെ വേഷമാണ് സുരഭി ചെയ്തത്

surabhi lakshmi, actress, ie malayalam

ജന്മദിനം ശ്മാനത്തിൽ വച്ച് ആഘോഷിച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി. എറണാകുളം തൃക്കാക്കരയിലെ ശ്മശാനത്തിലെ ജോലിക്കാരിയായ സലീന എന്ന സ്ത്രീയെ കാണാനും അവർക്കൊപ്പം ജന്മദിനം ആഘോഷിക്കാനുമാണ് സുരഭി എത്തിയത്. തന്റെ പുതിയ സിനിമയായ ജ്വാലാമുഖിയിൽ സലീനയുടെ വേഷമാണ് സുരഭി ചെയ്തത്.

‘ജ്വാലാമുഖി’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിക്ക് 2020 ലെ കേരള ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള അവാർഡ് ആണ് സുരഭി നേടിയത്. ഈ സന്തോഷം പങ്കിടാൻ കൂടിയാണ് സുരഭി എത്തിയത്. സലീനയുമായി ഏറെ നേരം സംസാരിച്ചശേഷമാണ് സുരഭി മടങ്ങിയത്.

തൃക്കാക്കരയിലെ ശ്മശാനത്തിലെ ശവശരീരങ്ങള്‍ ദഹിപ്പിക്കുന്ന ജോലി ചെയ്യുന്ന സലീന എന്ന സ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കിയാണ്‌ ജ്വാലാമുഖി സിനിമ ഒരുങ്ങുന്നത്. ചിത്രത്തില്‍ എയ്ഞ്ചല്‍ എന്നാണ് സുരഭിയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയിലെ കഥാപാത്രത്തെ നേരിട്ടറിയാനായി സുരഭി ആഴ്ചകളോളം സലീനയോടൊപ്പം താമസിച്ചിരുന്നു.

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കള്ളന്‍ ഡിസൂസ, ദുല്‍ഖര്‍ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയില്‍ എന്നീ ചിത്രങ്ങളിലും സുരഭി അഭിനയിച്ചിട്ടുണ്ട്.

Read More: ‘ഇയാളുടെ ഹൃദയം കല്ലാണോ?’ ഇന്ദ്രൻസിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് സുരഭി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Surabhi lakshmi birthday celeberation with jwalamukhi

Next Story
രേവതി വീണ്ടും സംവിധായികയാവുന്നു; കജോൾ നായിക
The moderation of comments is automated and not cleared manually by malayalam.indianexpress.com
X