നടി സുരഭി ഫെയ്സ്ബുക്കിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തത് വളരെ പെട്ടെന്നാണ് ചർച്ചയായി മാറിയത്. ഒരു ക്ഷേത്രത്തിനു മുന്നിൽനിന്നും എടുത്ത ചിത്രവും അതിനൊപ്പം നൽകിയ അടിക്കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കിടയാക്കിയത്. ജഗത്ബികെ എന്നായിരുന്നു സുരഭി ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ഏവർക്കും അറിയേണ്ടിയിരുന്നത് ഒന്നു മാത്രം സുരഭിക്ക് ഒപ്പം നിൽക്കുന്ന ആ ജഗത്ബികെ ആരാണ്?

Read More: വിവാഹ മോചനത്തെക്കുറിച്ച് പ്രതികരിച്ച് നടി സുരഭി

അടുത്തിടെ വിവാഹമോചനം നേടിയ സുരഭി വീണ്ടും വിവാഹം കഴിച്ചോ എന്നായിരുന്നു ചിലരുടെ ചോദ്യം? ചിലരാകട്ടെ നടിക്കെതിരെ മോശം കമന്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒടുവിൽ ഇതിനൊക്കെ മറുപടിയായി സുരഭി മറ്റൊരു പോസ്റ്റിട്ടു. തനിക്കൊപ്പമുളളത് തന്റെ ഒരേയൊരു സഹോദരൻ സുധീഷ് കുമാർ ആണെന്നും ജഗതാംബികെ എന്നാ അല്ലാണ്ടെ ജഗത്ബികെ അല്ലെന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്. ഒരു അക്ഷരപ്പിശക് വന്നത് സോഷ്യൽ മീഡിയ ഈ രീതിയിൽ വ്യാഖ്യാനിക്കുമെന്ന് സുരഭി സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടുണ്ടാകില്ല.

കോഴിക്കോട് കുടുംബകോടതിയിൽ വച്ചാണ് വിപിൻ സുധാകറുമായുളള വിവാഹ ബന്ധം സുരഭി വേർപെടുത്തിയത്. ഇതിനുപിന്നാലെ ഒന്നര വർഷമായി ഭർത്താവ് വിപിൻ സുധാകറുമായി പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും ഇപ്പോൾ ഒദ്യോഗികമായി വിവാഹമോചിതരായെന്നും സുരഭി ഫെയ്സ്ബുക്കിൽ കുറിച്ചു. പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് പിരിയുവാൻ തീരുമാനിച്ചത്. തുല്യ സമ്മതത്തോടെ തന്നെയാണ് ഞങ്ങൾ ഇരുവരും വിവാഹബന്ധം വേർപെടുത്തിയത്. ഇതിലേക്കു നയിച്ച കാര്യങ്ങൾ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാണ്. അത് ഞാൻ പങ്കുവെക്കാൻ താൽപര്യപ്പെടുന്നില്ല. എന്റെയടുത്തു നിന്നു തന്നെ നിങ്ങൾ ഇക്കാര്യം അറിയണമെന്നുള്ളതിനാലാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതെന്നും സുരഭി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ