ഒടുവിൽ യുസ്രയുടെ മറുപടിയെത്തി; ആകാശം കീഴടക്കിയ സന്തോഷത്തിൽ അല്ലി

താൻ ചെറുപ്പം മുതൽ ഇന്ത്യൻ സിനിമകളുടെ ആരാധികയായിരുന്നുവെന്നും കുടുംബത്തോടൊപ്പം ധാരാളം ഇന്ത്യൻ സിനിമകൾ കാണാറുണ്ടായിരുന്നുവെന്നും യുസ്ര പറയുന്നു

Prithviraj, Prithviraj daughter, Supriya Menon Prithviraj, Prithviraj daughter ally, Alankrita Menon Prithviraj, Alankrita Menon Prithviraj latest photos, പൃഥ്വിരാജ്, പൃഥ്വിരാജ് അല്ലിമോൾ, സുപ്രിയ, അലംകൃത മേനോൻ പൃഥ്വിരാജ്, indian express malayalam, IE malayalam

താരപുത്രിമാരിൽ ഏറെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക്. അല്ലിയുടെ ഒരു ആഗ്രഹത്തെ കുറിച്ച് കഴിഞ്ഞ ദിവസം സുപ്രിയ ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. സിറിയൻ നീന്തൽ താരം യുസ്ര മർദിനിയോടുള്ള ആരാധന കാരണം സിറിയയിൽ പോകണം എന്നാണ് അല്ലി ആഗ്രഹം പ്രകടിപ്പിച്ചത്. അങ്ങനെ സുപ്രിയ ഇക്കാര്യം അറിയിച്ച് യുസ്രയ്ക്ക് മെസേജ് അയയ്ക്കുകയും യുസ്രയുടെ മറുപടി എത്തുകയും ചെയ്തു. ഇതിന്റെ സന്തോഷത്തിലാണ് അല്ലിയിപ്പോൾ.

“അല്ലിയുടെ ദിവസം ഇത്രയും മനോഹരമാക്കിയതിന് യുസ്ര മർദിനിക്ക് നന്ദി. നിങ്ങളുടെ മെസ്സേജും ശബ്ദ സന്ദേശവും ലഭിച്ചുവെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും താൻ ഏറെ സന്തോഷത്തിലും ആവശേത്തിലുമാണെന്ന് അല്ലി പറയുകയും ചെയ്തു. ഒരു ദിവസം നിങ്ങളെ കാണാമെന്ന് അല്ലി പ്രതീക്ഷിക്കുന്നു! നിരവധി പെൺകുട്ടികളെ പ്രചോദിപ്പിച്ചതിന് ഒരിക്കൽ കൂടി നന്ദി!” യുസ്രയുമായുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിച്ചു. പോസ്റ്റിന് താഴെ സ്നേഹം അറിയിച്ച് യുസ്രയുമെത്തി. താൻ ചെറുപ്പം മുതൽ ഇന്ത്യൻ സിനിമകളുടെ ആരാധികയായിരുന്നുവെന്നും കുടുംബത്തോടൊപ്പം ധാരാളം ഇന്ത്യൻ സിനിമകൾ കാണാറുണ്ടായിരുന്നുവെന്നും യുസ്ര പറയുന്നു.

Read More: അടുത്ത വെക്കേഷൻ സിറിയയിൽ മതിയെന്ന് അല്ലിമോൾ; കാരണം കേട്ട് അമ്പരന്ന് പൃഥ്വിയും സുപ്രിയയും

കഴിഞ്ഞ ദിവസം രാത്രി ദാദയ്ക്കും മമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അല്ലി തന്റെ ആഗ്രഹത്തെ കുറിച്ച് അറിയിച്ചത്.

അത്താഴത്തിനിടെ അടുത്ത ട്രാവൽ പ്ലാനുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ അല്ലി മുന്നോട്ടുവച്ച നിർദേശം കേട്ട് അമ്പരന്നുവെന്നാണ് സുപ്രിയ കുറിച്ചത്. “ദാദ വീട്ടിൽ മടങ്ങിയെത്തിയതിനാൽ അത്താഴവേള ഞങ്ങളുടെ ഫാമിലി ടൈം ആയിരുന്നു. അടുത്ത അവധിക്കാലം എവിടെ പ്ലാൻ ചെയ്യണം എന്ന് ഞങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കെ താൻ സിറിയയിൽ പോവാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് അല്ലി ഞങ്ങളെ അത്ഭുതപ്പെടുത്തി കളഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെയെന്ന് ചോദിച്ചപ്പോൾ, വിമത പെൺകുട്ടികളിൽ ഒരാളായ യുസ്ര മർദിനി അവിടെയാണ് താമസിച്ചത് എന്നായിരുന്നു ഉത്തരം. അസ്വാഭാവികമായ ആ തിരഞ്ഞെടുപ്പ് ഞങ്ങളെ ഞെട്ടിച്ചപ്പോഴും, ആരാണ് യൂസ്ര എന്നതിനെ കുറിച്ച് ഞങ്ങൾക്കറിയില്ലായിരുന്നു. അല്ലി തുടർന്ന് യൂസ്രയെ കുറിച്ച് ഞങ്ങളെ ബോധവത്കരിച്ചു.”

ആറു വയസ്സുകാരിയുടെ ലോകവും അവളുടെ പ്രിയ പുസ്തകത്തിലെ കഥാപാത്രവും തങ്ങളെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി കളഞ്ഞുവെന്നും ‘ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോർ റെബൽ ഗേൾസ്’ ആണ് ഇപ്പോൾ അല്ലിയുടെ പ്രിയപ്പെട്ട പുസ്തകമെന്നും സുപ്രിയ കുറിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya shares yusra mardinis chat screenshot for ally

Next Story
IFFK 2021: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കംiffk 2020, iffk 2020 date, iffk, international film festival kerala 2020
The moderation of comments is automated and not cleared manually by malayalam.indianexpress.com