മക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന നിരവധി സിനിമ താരങ്ങളെ നമുക്കറിയാം. എന്നാൽ നടൻ പൃഥ്വിരാജും നിർമാതാവും അദ്ദേഹത്തിന്റെ ഭാര്യയുമായ സുപ്രിയയും അതിൽ നിന്നും വ്യത്യസ്തരാണ്. വളരെ വിരളമായേ ഇരുവരും മകൾ അല്ലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയുമാണ് ഇരുവരും.
Read More: സുപ്രിയയ്‌ക്കൊപ്പം ഉറക്കമിളച്ചുള്ള സിനിമ കാണൽ; പൃഥ്വി പറയുന്നു
ഇത്തവണ തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ പിടിച്ച് കടലിൽ കളിക്കുന്ന അല്ലിയുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. സൺഡേ ഫൺഡേ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
ഇതേ ചിത്രം പൃഥ്വിയും റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്തത്തിൽ മാസ്കും സൺഗ്ലാസും വച്ച് പതിവ് പോലെ സ്റ്റൈലൻ ലുക്കിലാണ് പൃഥ്വി.
അല്ലിമോൾ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. പതിവുപോലെ മുഖം ഇല്ല അല്ലിയുടെ മുഖം കാണാൻ സാധിക്കില്ല.
വാഗമണിൽ അവധി ആഘോഷിക്കുന്ന പൃഥ്വിയുടേയും അല്ലിയുടേയും ചിത്രം കഴിഞ്ഞദിവസം സുപ്രിയ പങ്കുവച്ചിരുന്നു.
സെപ്റ്റംബർ എട്ടിന് അല്ലിയുടെ ആറാം പിറന്നാളാണ്. അന്നെങ്കിലും അല്ലിയുടെ മുഖം കാണാനാകും എന്ന പ്രതീക്ഷയിലാണ് പൃഥ്വിയുടെ ആരാധകർ. കഴിഞ്ഞ പിറന്നാളിനും പൃഥ്വിയും സുപ്രിയയും അല്ലിയുടെ ചിത്രം പങ്കുവച്ചിരുന്നു.
വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പൃഥ്വിരാജും സുപ്രിയയും മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.