മക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന നിരവധി സിനിമ താരങ്ങളെ നമുക്കറിയാം. എന്നാൽ നടൻ പൃഥ്വിരാജും നിർമാതാവും അദ്ദേഹത്തിന്റെ ഭാര്യയുമായ സുപ്രിയയും അതിൽ നിന്നും വ്യത്യസ്തരാണ്. വളരെ വിരളമായേ ഇരുവരും മകൾ അല്ലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയും ആണ് ഇരുവരും.

Read More: മുഖം തിരിച്ചിരിക്കുന്ന താരപുത്രി; മകൾ മഴ ആസ്വദിക്കുന്ന ചിത്രം പങ്കുവച്ച് നടൻ

അല്ലിമോൾ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ഒരേ ചിത്രവും ഒരേ ക്യാപ്ഷനുമായിരിക്കും രണ്ടുപേരുടേയും പോസ്റ്റുകളിലും. ഇക്കുറി വാഗമണിൽ അവധി ആഘോഷിക്കുന്ന പൃഥ്വിയുടേയും അല്ലിയുടേയും ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. അല്ലി പൃഥ്വിയുടെ അടുത്ത് നിൽക്കുകയാണ്. പതിവുപോലെ മുഖം ഇല്ല.

മകളുടെ കലാവിരുതുകൾ ഇടയ്ക്കിടെ സുപ്രിയയും പൃഥ്വിയും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്. കഴിഞ്ഞദിവസം അല്ലി വരച്ചൊരു ചിത്രം ഷെയർ ചെയ്ത് കുടുംബം എന്ന ശക്തിയെ കുറിച്ച് സുപ്രിയ കുറിച്ച വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.

“കുടുംബം എന്നത് ശക്തമായൊരു വാക്കാണ്. കുടുംബം നമ്മെ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമുക്ക് വിലതരുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്പോൾ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നാം ഓടിപ്പോകുന്നു. എന്നാൽ കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകർത്തു കളഞ്ഞത്. എത്ര ഓർമ്മകളും സ്വപ്നങ്ങളും പ്രതീക്ഷകളും അഭിലാഷങ്ങളുമാണ് വിധിയുടെ ക്രൂരമായ കൈകൾ കൊണ്ട് മുറിച്ചു കളഞ്ഞത്. അവരെ കുറിച്ച് ഓർക്കുമ്പോളാണ് ഒരു കാര്യം തിരിച്ചറിയുന്നത്… കാറ്റും മഴയുമുള്ള രാത്രികളിൽ നമ്മുടെ കുടുംബത്തിന്റെ ഊഷ്മളതയിൽ കഴിയാൻ സാധിക്കുന്ന നമ്മളിൽ കുറച്ചുപേരെങ്കിലും എത്ര ഭാഗ്യം ചെയ്തവരാണ്…” സുപ്രിയ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook