Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വീട്ടിലെത്തിയ പൃഥ്വിരാജിനോടും ഇന്ദ്രജിത്തിനോടും അമ്മയ്ക്ക് പറയാനുള്ളത്

കുടുംബങ്ങൾ ഒന്നിച്ച് ചേർന്ന ഒരു വാരാന്ത്യത്തിലെ ചിത്രമായിരുന്നു സുപ്രിയ പങ്കുവച്ചത്. മൂന്ന് തലമുറകൾ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്

Prithviraj, പൃഥ്വിരാജ്, Indrajith, ഇന്ദ്രജിത്, mallika sukumaran, മല്ലിക സുകുമാരൻ

മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ജ്യേഷ്ഠാനുജന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഇരുവരേയും പോലെ തന്നെ ഇവരുടെ കുടുംബത്തേയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ഇപ്പോൾ ഒരു നിർമ്മാതാവ് കൂടിയാണ്. പൃഥ്വിയുടെ വിശേഷങ്ങളും മകളുടെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം സുപ്രിയ പങ്കുയ്ക്കാറുണ്ട്.

Read More: അച്ഛന്റെ ദേഷ്യം പോലും അതുപോലെ കിട്ടിയിട്ടുണ്ട് പൃഥ്വിക്ക്: സുപ്രിയ

ഇക്കുറി സുപ്രിയ പങ്കുവച്ചിരിക്കുന്നത് മൂന്ന് തലമുറകളുടെ ചിത്രമാണ്. അച്ഛൻ സുകുമാരന്റെ ചിത്രത്തിനു താഴെ രണ്ടു കസേരകളിലായി ഇരിക്കുന്ന മക്കൾ പൃഥ്വിരാജും ഇന്ദ്രജിത്തും. പൃഥ്വിരാജിന്റെ മടിയിൽ മകൾ അല്ലിയും ഇന്ദ്രജിത്തിന്റെ മടിയിൽ മകൾ നക്ഷത്രയും. കുടുംബങ്ങൾ ഒന്നിച്ച് ചേർന്ന ഒരു വാരാന്ത്യത്തിലെ ചിത്രമായിരുന്നു സുപ്രിയ പങ്കുവച്ചത്. മൂന്ന് തലമുറകൾ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

“ഇന്ദ്രാ, പൃഥ്വി… എല്ലാ വാരാന്ത്യങ്ങളും കഴിയുമെങ്കിൽ ഇവിടെ തിരുവനന്തപുരത്ത് ചെലവഴിക്കാൻ ശ്രമിക്കൂ. നിങ്ങളുടെ ഷൂട്ടിംഗ് തിരക്കുകൾ തുടങ്ങുന്നത് വരെയെങ്കിലും,” എന്നാണ് ചിത്രത്തിന് മല്ലിക സുകുമാരൻ നൽകിയ കമന്റ്.

Prithviraj, പൃഥ്വിരാജ്, Indrajith, ഇന്ദ്രജിത്, mallika sukumaran, മല്ലിക സുകുമാരൻ

 

View this post on Instagram

 

3 generations. Family weekend. #Brothers&TheirDaughters#Prithvi&Ally#Indran& Nachu

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

അടുത്തിടെയായിരുന്നു സുകുമാരന്റെ 23-ാം ചരമവാർഷികം. അന്ന് സുപ്രിയ അദ്ദേഹത്തെ കുറിച്ച് എഴുതിയ വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.

“അച്ഛൻ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവർ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാൻ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരിൽ കണ്ടറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. അച്ഛനെ ഞങ്ങൾ എന്നും സ്നേഹത്തോടെ ഓർക്കും.”

സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് സുകുമാരന് ‘നിർമ്മാല്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണം വന്നത്. എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല.

Read More: ഒരൊന്നൊന്നര കുടുംബ ചിത്രം; അല്ലിയില്ലാതെ എന്താഘോഷമെന്ന് ആരാധകർ

അഭിനയം വിട്ട് അധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു. അതിനിടയിലാണ് 1977-ൽ പുറത്തുവന്ന ‘ശംഖുപുഷ്പം’ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്. ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയിൽ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തു.

1997 ജൂൺ മാസത്തിൽ മൂന്നാറിലെ വേനൽക്കാല വസതിയിലേക്ക് യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു. ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് ഈ ലോകത്തോട് വിടപറഞ്ഞു. 49 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya shares photo of prithviraj indrajith and their daughters sitting near sukumarans photo

Next Story
അങ്കിത അവന്റെ കാമുകി മാത്രമായിരുന്നില്ല; പിരിഞ്ഞിട്ടും സുശാന്തിന് വേണ്ടി പ്രാർഥിച്ചുSushant Singh Rajput, Ankita Lokhande Sushant Singh Ratput death friend sandeep opens about Ankita Lokhande his ex girl friend
The moderation of comments is automated and not cleared manually by malayalam.indianexpress.com