പൃഥ്വിക്ക് ഇങ്ങനേയും ഒരു മുഖമുണ്ട്; രസകരമായ ചിത്രങ്ങൾ പങ്കുവച്ച് സുപ്രിയ

അടുത്ത മൂന്നു മാസത്തേക്ക് സിനിമയിൽനിന്നും താൻ ബ്രേക്ക് എടുക്കുകയാണെന്നാണ് പൃഥ്വിരാജ് അറിയിച്ചിരുന്നു

supriya menon, സുപ്രിയ മേനോൻ, prithviraj, പൃഥ്വിരാജ്, supriya menon instagram, പൃഥ്വിരാജ് ഇൻസ്റ്റഗ്രാം, prithviraj new movie, ie malayalam, ഐഇ മലയാളം

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഷൂട്ടിങ് തിരക്കുകളിൽ നിന്നും പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് സുപ്രിയ. ഭർത്താവിനെ അതിലുപരി ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ തൊട്ടടുത്ത് കിട്ടിയപ്പോൾ അതങ്ങ് ആഘോഷിക്കാൻ തന്നെയാണ് സുപ്രിയയുടെ തീരുമാനം. ഇപ്പോൾ പൃഥ്വിയുമൊത്തുള്ള രസകരമായ ചിത്രങ്ങളാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

supriya, prithviraj, iemalayalam

കഴിഞ്ഞ രണ്ടുമാസമായി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വീട്ടിൽനിന്നും മാറിനിൽക്കുകയായിരുന്നു പൃഥ്വിരാജ്. ഇന്നലെ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി താരം വീട്ടിൽ മടങ്ങിയെത്തി. ‘രണ്ടു മാസങ്ങൾക്കുശേഷം താടിക്കാരൻ വീട്ടിൽ മടങ്ങിയെത്തി’ എന്ന അടിക്കുറിപ്പോടെ നേരത്തേയും സുപ്രിയ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

നേരത്തെ താടിക്കാരനെ മിസ് ചെയ്യുന്നുവെന്നു പറഞ്ഞുള്ളൊരു ചിത്രം സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. പൃഥ്വിയോടൊപ്പം ‘ഡ്രൈവിങ് ലൈസൻസ്’ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നെടുത്ത സെൽഫിയാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. ഷൂട്ടിങ്ങിനായി വീട്ടിൽ നിന്നും രണ്ടുമാസമായി വിട്ടു നിൽക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു എന്നാണ് സുപ്രിയ പറഞ്ഞത്.

ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നിവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ. അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ടിങ് ഇന്നലെ പൂർത്തിയാക്കിയശേഷം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടിരുന്നു. അടുത്ത മൂന്നു മാസത്തേക്ക് സിനിമയിൽനിന്നും താൻ ബ്രേക്ക് എടുക്കുകയാണെന്നാണ് പൃഥ്വിരാജ് അറിയിച്ചത്.

Read More: താടിക്കാരൻ മടങ്ങിയെത്തി; പൃഥ്വിയെ കണ്ട സന്തോഷം പങ്കുവച്ച് സുപ്രിയ

“ഓരോ ദിവസവും രാവിലെ എഴുന്നേറ്റ് ഷൂട്ടിങ്ങിനായി പോകുന്നു. അതിനൊരു ബ്രേക്ക് വേണം. ഈ ബ്രേക്ക് ഞാൻ തീവ്രമായി ആഗ്രഹിച്ച ആടുജീവിതം സിനിമയ്ക്കായുളള പരിശീലനം കൂടിയാണ്. സിനിമയുമായി ബന്ധപ്പെട്ട് തൽക്കാലത്തേക്ക് ഒന്നിലും പങ്കാളിയാകില്ല. ഞാൻ സന്തോഷവാനാണോയെന്ന് അറിയില്ല. പക്ഷേ ഇത് കേൾക്കുമ്പോൾ സന്തോഷിക്കുന്ന രണ്ടുപേരുണ്ട്. എന്നെ വീട്ടിൽ കിട്ടുന്നതിനായി അവർ കാത്തിരിക്കുകയാണ്” പൃഥ്വിരാജ് എഴുതി. ഡിസംബർ 20ന് തങ്ങളുടെ ഹോം പ്രൊഡക്ഷന്‍റെ രണ്ടാമത്തെ ചിത്രമായ ഡ്രൈവിങ് ലൈസൻസ് തിയേറ്ററിൽ എത്തുമെന്നും പൃഥ്വി പറഞ്ഞിരുന്നു.

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് ‘ആടുജീവിതം’. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya shares fun time photos with prithviraj

Next Story
ലാലേട്ടനൊപ്പം ആദ്യമായി; ഓർമച്ചിത്രം പങ്കുവച്ച് മീനMohanlal, മോഹൻലാൽ, Meena, മീന, Meena Mohanlal, മീന മോഹൻലാൽ, Varnapakittu, വർണപ്പകിട്ട്, Meena Mohanlal movie Varnapakittu, മീന മോഹൻലാൽ ചിത്രം വർണപകിട്ട്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com