‘എന്റെ മോൾ ഇന്ന് വായനയുടെ തിരക്കിലാണ്, നിങ്ങളുടേയോ?’; അല്ലിയുടെ ചിത്രം പങ്കുവച്ച് സുപ്രിയ

അടുത്തിടെ മകൾക്കൊപ്പമുള്ള ഒരു ചിത്രം പൃഥ്വിരാജും പങ്കുവച്ചിരുന്നു

Prithviraj, Prithviraj daughter, Supriya Menon Prithviraj, Prithviraj daughter ally, Alankrita Menon Prithviraj, Alankrita Menon Prithviraj latest photos, പൃഥ്വിരാജ്, പൃഥ്വിരാജ് അല്ലിമോൾ, സുപ്രിയ, അലംകൃത മേനോൻ പൃഥ്വിരാജ്, indian express malayalam, IE malayalam

പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കു വയ്ക്കാറുണ്ട്. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.

ഇപ്പോഴിതാ ഞായറാഴ്ച പുസ്തകം വായിക്കുന്ന തിരക്കിലാണ് അല്ലി. വേനലവധികൂടി ആകുന്നതിന്റെ സന്തോഷവും ഉണ്ട്. എന്റെ മകൾ പുസ്തകം വായിക്കുന്ന തിരക്കിലാണ് നിങ്ങളുടെ മക്കൾ എന്തെടുക്കുകയാണ് എന്നാണ് സുപ്രിയ ചോദിക്കുന്നത്.

അടുത്തിടെ മകൾക്കൊപ്പമുള്ള ഒരു ചിത്രം പൃഥ്വിരാജും പങ്കുവച്ചിരുന്നു. ഒരു സെറാൽ ബോക്സിൽ നിന്നും ഒളിഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടുപിടിക്കുകയാണ് അച്ഛനും മകളും. അല്ലിയുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രമായിരുന്നു താരം ഷെയർ ചെയ്തിതത്.

പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്ന അല്ലിമോളുടെ ചിത്രവും താരം അടുത്തിടെ പങ്കുവച്ചിരുന്നു.

വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതിൽ ഒന്ന് അല്ലിയുടെ പിറന്നാൾ ദിനത്തിലായിരുന്നു. സെപ്റ്റംബർ എട്ടിനാണ് അല്ലിയുടെ ജന്മദിനം. ഇക്കഴിഞ്ഞ ജന്മദിനത്തിൽ അല്ലിക്ക് ആശംസകൾ നേർന്ന് മനോഹരമായൊരു കുറിപ്പായിരുന്നു പൃഥ്വി പങ്കിട്ടത്.

അടുത്തിടെ സുപ്രിയയ്ക്കും അല്ലി മോൾക്കുമൊപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് തിരിച്ചെത്തിയതേയുള്ളൂ പൃഥ്വിരാജ്. മാലിദ്വീപ് വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പൃഥ്വിയും സുപ്രിയയും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya shares daughter allys photo

Next Story
ഈ സീനൊക്കെ എടുത്തത് ഇങ്ങനെയാണ്; ‘കള’യുടെ മേക്കിങ് വീഡിയോ പങ്കുവച്ച് ടൊവിനോKala, Kala Movie Making Video, Kala Tovino Thomas, Kala malayalam movie, Kala malayalam movie review, Kala review, Kala online review, Kala malayalam movie online, Kala watch online, Kala movie download, Kala full movie download, Kala tamilrockers, tovino thomas Kala, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com