നടൻ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വീട്ടിലെ യഥാർത്ഥ താരം അഞ്ചുവയസുകാരിയായ മകൾ അല്ലിയാണ്. അല്ലിയുടെ വിശേഷങ്ങൾ ഇടയ്ക്ക് സുപ്രിയയും പൃഥ്വിയും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അല്ലിയുടെ ഒരു കുഞ്ഞു കുറിപ്പാണ് സുപ്രിയ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വെറുമൊരു കുറിപ്പല്ല, തനിക്കും പൃഥ്വിയ്ക്കും മകൾ വീട്ടിൽ ഏർപ്പെടുത്തിയ നിബന്ധനകളാണ് കുറിപ്പിൽ ഉള്ളത്. അല്ലിയുടെ വീട്ടിൽ താമസിക്കണമെങ്കിൽ മമ്മയും ദാദയും ഈ നിയമങ്ങൾ പാലിച്ചേ പറ്റൂ എന്നാണ് കുഞ്ഞ് അല്ലിയുടെ കണ്ടീഷൻ.

Read more: വേവലാതിപ്പെടണോ അഭിമാനിക്കണോ എന്നെനിക്കറിയില്ല; അല്ലിയുടെ കുറിപ്പ് പങ്കുവച്ച് പൃഥ്വി

ഫോൺ ഉപയോഗിക്കരുത്, വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കരുത് എന്നൊക്കെയാണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ ലിസ്റ്റിൽ ഉള്ളത്. ചെയ്യേണ്ട കാര്യങ്ങളാണ് രസകരം, എന്നെത്തന്നെ നോക്കിയിരിക്കണം, എന്നെ നിർലോഭം കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് അല്ലി എഴുതിവച്ചിരിക്കുന്നത്.

“അല്ലിമോളുടെ നിയമങ്ങളൊക്കെ പാലിച്ച് നിന്നാൽ രണ്ടാൾക്കും വീട്ടിൽ താമസിക്കാം, അല്ലേൽ വീട്ടിൽ നിന്ന് ഇറക്കിവിടാൻ സാധ്യതയുണ്ടെന്നാണ്,” ചില രസികർ കമന്റ് ചെയ്തിരിക്കുന്നത്.

Read more: ഞങ്ങൾ പറയുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ട്; അല്ലിയുടെ കോവിഡ് കുറിപ്പുമായി സുപ്രിയ

അല്ലിയുടെ കോവിഡ് കാല കുറിപ്പുകളും അടുത്തിടെ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “അല്ലിയുടെ നോട്ട് ബുക്കുകൾ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ ഈ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മാർച്ച് മാസം മുതൽ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളിൽ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നുമൊക്കെയാണ് അവർ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോൾ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതിൽ നിന്നുള്ള മോചനത്തെ കുറിഞ്ഞും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.”

അല്ലിയുടെ കുറിപ്പിൽ നിറയെ വീണ്ടും ജീവിതം സാധാരണ നിലയിലാകുന്ന പ്രതീക്ഷകളാണ് നിറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook