പൃഥ്വിരാജിനെ പോലെ മകൾ അലംകൃതയോടും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അല്ലിമോൾ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. അല്ലിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ സുപ്രിയ മേനോൻ പങ്കുവയ്ക്കാറുണ്ട്. അല്ലിയുടെ പുതിയ ഫൊട്ടോ ഷെയർ ചെയ്തിരിക്കുകയാണ് സുപ്രിയ.
വളർത്തുനായ സോറോയെ അല്ലി താലോലിക്കുന്ന ഫൊട്ടോയാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ അല്ലിയുടെ മുഖം ഏറെക്കുറെ വ്യക്തമായി കാണാം. സാധാരണ അല്ലിയുടെ മുഖം വ്യക്തമാകുന്ന ഫൊട്ടോകളൊന്നും പൃഥ്വിയോ സുപ്രിയയോ പോസ്റ്റ് ചെയ്യാറില്ല. എന്നാൽ ഇത്തവണ അല്ലിയുടെ മുഖം കുറച്ചെങ്കിലും കാണാനായ സന്തോഷത്തിലാണ് ആരാധകർ.
ഏതാനും ദിവസം മുൻപ് അല്ലിയും ദുൽഖറിന്റെ മകൾ മറിയയവും കളിക്കുന്ന ഒരു ഫൊട്ടോ സുപ്രിയ ഷെയർ ചെയ്തിരുന്നു. രണ്ടുപേരുടെയും മുഖം വ്യക്തമാകാത്ത ഫൊട്ടോയായിരുന്നു പങ്കുവച്ചത്. ദുൽഖറിന്റെ കുടുംബവുമായി അടുത്ത സൗഹൃദത്തിലാണ് പൃഥ്വിയും സുപ്രിയയും.
കഴിഞ്ഞ ക്രിസ്‌മസ് ദിനത്തിൽ മകൾക്ക് പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് നല്‍കിയ സമ്മാനം അല്ലി തന്നെ എഴുതിയ കവിതകളുടെ സമാഹാരമായിരുന്നു. അല്ലിയുടെ ചിത്രവും കവിതയ്‌ക്കൊത്ത വരകളും ചേർത്ത് മനോഹരമാക്കിയ പുസ്‌തകത്തിന്റെ വീഡിയോയും ഫൊട്ടോയും സുപ്രിയ പങ്കുവച്ചിരുന്നു.
2011 ഏപ്രിൽ 25നാണ് പൃഥ്വിരാജ് മാധ്യമപ്രവർത്തകയായ സുപ്രിയയെ വിവാഹം ചെയ്തത്. 2014 സെപ്റ്റംബർ എട്ടിനായിരുന്നു മകൾ അലംകൃതയുടെ ജനനം. അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്.
Read More: അല്ലിമോൾക്കൊപ്പം അവധി ആഘോഷിച്ച് പൃഥ്വി; ചിത്രം പകർത്തി സുപ്രിയ