Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

പൂമാല ചാർത്തി പൃഥ്വിയും സുപ്രിയയും; ഹാപ്പി മാരീഡ് ലൈഫ് എന്ന് ആരാധകൻ

ഇവരുടെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ആരാധകർ പതിവുപോലെ ഈ ചിത്രവും ഏറ്റെടുത്തിട്ടുണ്ട്

കോവിഡ് യാത്രകൾ മുടക്കിയതിന്റെ വിഷമം മാറ്റാൻ പഴയ യാത്രയുടെ ഓർമ്മകൾ പങ്കുവെക്കലാണ് ഇപ്പോൾ എല്ലാവരും ചെയ്യുന്നത്. സിനിമാ താരങ്ങളിലേക്ക് വന്നാലും ഇതിൽ വ്യത്യാസമില്ല. ലോക്ക്ഡൗണിനിടയിൽ നിരവധി താരങ്ങളാണ് പഴയ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും ത്രോബാക്കായി ആരാധകരുമായി പങ്കു വച്ചത്. ഇപ്പോഴിതാ അങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് സുപ്രിയ പൃഥ്വിരാജ്.

പൃഥ്വിരാജിനൊപ്പം പൂമാലയുമിട്ട് മാലിദ്വീപിൽവെച്ച് എടുത്തിരിക്കുന്ന ഒരു ചിത്രമാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ആരാധകർ പതിവുപോലെ ഈ ചിത്രവും ഏറ്റെടുത്തിട്ടുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത് എന്നാൽ അതിൽ ഒരു ആരാധകന്റെ കമന്റാണ് ശ്രദ്ധേയമാകുന്നത്.

പൂമാലയിട്ടു നിൽക്കുന്നത് കൊണ്ടാകും, ഹാപ്പി മാരീഡ് ലൈഫ് എന്നാണ് ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. “ത്രോബാക്ക് ഓൺ എ മണ്ടേ” എന്ന അടിക്കുറിപ്പോടെയാണ്‌ സുപ്രിയ ചിത്രം പങ്കുവച്ചത്, അതിനു താഴെയാണ് ആരാധകന്റെ കമന്റ്.

Read Also: ബോറടിച്ചാൽ പിന്നെ കുഴപ്പമാണ്; ഫൺ വീഡിയോയുമായി അനുപമ

പൃഥ്വിയെക്കാൾ സമൂഹ മാധ്യമങ്ങളിൽ സജീവമായ ആളാണ് സുപ്രിയ. പൃഥ്വിയുടേയും മകൾ അലിയുടേയും വിശേഷങ്ങൾ ആരാധകർ കൂടുതലും അറിയുന്നത് സുപ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്.

2011 എപ്രില്‍ 25 നായിരുന്നു പൃഥ്വിരാജും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയും വിവാഹിതരായത്. 2014 നായിരുന്നു ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നും സുപ്രിയയുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സുപ്രിയയുടെ സാന്നിധ്യമുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya prithviraj new instagram post comments

Next Story
ദിപീലിനും കാവ്യയ്ക്കുമൊപ്പം കുട്ടിക്കുറുമ്പുമായി മഹാലക്ഷ്മി; വീഡിയോdileep, kavya, mahalakshmi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com