ഫെബ്രുവരി 14 ന് പ്രണയദിനത്തിലാണ് മോഹൻലാലിന്റെ മകൾ വിസ്മയയുടെ കവിതാ സമാഹാരമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പുറത്തിറങ്ങിയത്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചനും ദുൽഖർ സൽമാനും അടക്കമുളളവർ രംഗത്തുവന്നിരുന്നു.

ഇപ്പോഴിതാ, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും വിസ്മയയെ അഭിനന്ദിച്ച് ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ്. ”ഇത്രയും ചെറിയ പ്രായത്തിൽ തന്നെ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ എഴുത്തുകാരിയായതിൽ അഭിനന്ദിക്കുന്നു മായാ! എന്നെ സംബന്ധിച്ച് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് സ്പർശിക്കുന്നതും തെളിമയാർന്നതുമായ തരത്തിലുള്ള ഒരു യുവ എഴുത്തുകാരിയുടെ മുതിർന്ന അന്തരാത്മാവിന്റെ ആവിഷ്കാരമാണ്. കുറച്ച് തവണയെ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ, പക്ഷേ സ്വന്തം മനസ്സറിയുന്ന, സ്വന്തം ജീവിതവഴി കെട്ടിപ്പടുക്കാൻ തീരുമാനിച്ചിറങ്ങിയ ഒരു പെൺകുട്ടിയെന്ന നിലയിൽ ഞങ്ങളെ നീ ഇംപ്രസ് ചെയ്തിരുന്നു.

അതിപ്രശസ്തവ്യക്തിത്വങ്ങളായ, മോഹൻലാലിനെയും സുചിത്രയെയും പോലുള്ള ബ്രില്യന്റ് ആയ മാതാപിതാക്കളുണ്ടായിരിക്കെ, അതത്ര എളുപ്പമല്ല. പക്ഷേ നീ സ്വന്തം പാത കെട്ടിപ്പടുക്കുന്നത് കാണുമ്പോൾ അഭിമാനിക്കാതിരിക്കാനാവുന്നില്ല. ചിലതിന്റെ ക്രെഡിറ്റ് കുടുംബമെന്ന നിലയിൽ സ്നേഹിക്കുകയും അറിയുകയും ചെയ്ത അത്ഭുതകരമായ മാതാപിതാക്കൾക്ക് ലഭിക്കും. ഇത്രയും അത്ഭുതകരമായി നിൽക്കുന്ന കുട്ടികളെ വളർത്തിയതിൽ സുചിത്രയ്ക്ക് വലിയ അഭിനന്ദനങ്ങൾ. പോകൂ, ആ സ്‌പോട്‌ലൈറ്റിൽ നിൽക്കൂ മായാ. ഈ ലോകം സ്റ്റാർഡസ്റ്റുകളുടെ ഗ്രെയിനുകളാൽ നിർമിക്കപ്പെട്ടതാണ്. ഒപ്പം സ്‌പോട്‌ലൈറ്റുകൾ നിങ്ങളിലാണ്. ഇതാണ് നമ്മളെക്കുറിച്ച് മനസ്സിൽ വരുന്ന ചിത്രം. ആ കൈയെഴുത്ത് നോട്ടിന് നന്ദി.”

“മോഹൻലാൽ, മലയാളത്തിന്റെ സൂപ്പർസ്റ്റാർ, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകൾ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മകവും ഹൃദയസ്പർശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്, എന്റെ ആശംസകൾ,” ഇതായിരുന്നു വിസ്മയയെ അഭിനന്ദിച്ചുകൊണ്ടുളള ബച്ചന്റെ ട്വീറ്റ്.

Read More: വിസ്മയ മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

“മകളുടെ പുസ്തക റിലീസിനെ കുറിച്ച് അനൗൺസ് ചെയ്യുന്ന ഈ നിമിഷം ഒരച്ഛൻ എന്ന രീതിയിൽ എനിക്കേറെ അഭിമാനമുള്ള ഒന്നാണ്. ഫെബ്രുവരി 14നാണ് മകളുടെ പുസ്തകമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ റിലീസ് ചെയ്യുന്നത്. കവിതകളെയും കലയേയും കുറിച്ചുള്ള പുസ്തകം പെൻഗ്വിൻ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും,” മോഹൻലാൽ കുറിച്ചതിങ്ങനെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook