Latest News

ആയിരം കാതം അകലെയാണെങ്കിലും കാന്തം പോൽ നാം അടുത്ത്; പൃഥ്വിയെ ഓർത്ത് സുപ്രിയ

മരണത്തെയും രോഗത്തെയും കുറിച്ചുള്ള വാർത്തകൾ കേട്ടുകൊണ്ടിരിക്കുന്ന ഈ അസ്വസ്ഥമായ കാലത്ത്, പുറത്തുവിരിഞ്ഞ ഇരട്ട മഴവില്ല് പ്രതീക്ഷയുടെ ഒരു തിളക്കം എനിക്ക് നൽകുന്നു

supriya menon prithviraj

‘ആടുജീവിത’ത്തിന്റെ ഷൂട്ടിംഗിനായി ജോർദാനിലേക്ക് പോയ പൃഥ്വിയും സംഘവും കൊറോണയും കർഫ്യൂവും കാരണം നാട്ടിലേക്ക് മടക്കാനാവാതെ ഇരിക്കുകയാണ്. പൃഥ്വിയുടെയും സംഘത്തിന്റെയും മടക്കം അനിശ്ചിതമായി നീളുമ്പോൾ പൃഥ്വിയുടെ തിരിച്ചുവരവും കാത്തിരിക്കുകയാണ് താരത്തിന്റെ നല്ലപാതി സുപ്രിയ. ഇപ്പോൾ, സുപ്രിയയുടെ പോസ്റ്റുകളിലെല്ലാം നിറയുന്നത് പൃഥ്വിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.

Read more: പ്രാഞ്ചിയേട്ടനിലെ ആ ഷേക്സ്പിയർ വരികൾ അയാൾക്ക് മനഃപാഠമായിരുന്നു; കലിംഗ ശശിയെ കുറിച്ച് രഞ്ജിത്ത്

വേനൽമഴയിൽ അപ്രതീക്ഷിതമായി എത്തിയ മഴവില്ലിന്റെ ചിത്രം കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവച്ചിരുന്നു. “മരണത്തെയും രോഗത്തെയും കുറിച്ചുള്ള വാർത്തകൾ കേട്ടുകൊണ്ടിരിക്കുന്ന ഈ അസ്വസ്ഥമായ കാലത്ത്, പുറത്തുവിരിഞ്ഞ ഇരട്ട മഴവില്ല് വരാനിരിക്കുന്നത് മികച്ച സമയങ്ങളാണെന്ന പ്രതീക്ഷയുടെ ഒരു തിളക്കം എനിക്ക് നൽകുകയാണ്. ഇത് മുകളിൽ നിന്നുള്ള അടയാളമാണോ?,” എന്നായിരുന്നു സുപ്രിയയുടെ ചോദ്യം. #WaitingForPrithviToReturn എന്ന ഹാഷ് ടാഗോടെയായിരുന്നു സുപ്രിയ ചിത്രം പങ്കുവച്ചത്.

ഇപ്പോഴിതാ, തന്നെ തേടിയെത്തിയ അതിമനോഹരമായൊരു ഫ്രിഡ്ജ് മാഗ്നറ്റിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് സുപ്രിയ. ആയിരം മൈലുകൾക്ക് അപ്പുറമാണെങ്കിലും ഒരു ഫ്രിഡ്ജിന്റെ ഡോറിലെങ്കിലും ഒന്നിച്ചാവുമല്ലോ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിക്കുന്നത്. എന്റെ ദിവസത്തിന് തിളക്കമേകിയ ഈ കലാസൃഷ്ടിയ്ക്ക് നന്ദിയെന്നും സുപ്രിയ കുറിക്കുന്നു.

മലയാള ചലച്ചിത്രം ‘ആടുജീവിത’വുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലസി എന്നിവര്‍ അടങ്ങുന്ന 58 അംഗങ്ങള്‍ ഉള്ള യൂണിറ്റ് ജോര്‍ദാനിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടിട്ടു ദിവസങ്ങളായി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ് നിര്‍ത്തലാക്കിയെങ്കിലും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ആവാത്ത സാഹചര്യമാണ്.

“ഞങ്ങളുടെ ടീമിൽ ഒരു ഡോക്ടർ ഉണ്ട്, അവർ ഓരോ 72 മണിക്കൂറിലും ഓരോ ക്രൂ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നു, കൂടാതെ സർക്കാർ നിയോഗിച്ച ജോർദാനിയൻ ഡോക്ടർ ഇടയ്ക്കിടെ പരിശോധനകൾ നടത്തുന്നു. ലോകമെമ്പാടുമുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, 58 അംഗങ്ങളുള്ള ഞങ്ങളുടെ ടീമിന്റെ മടങ്ങി വരവ് അധികാരികളുടെ പ്രയോരിറ്റി ആവാന്‍ സാധ്യതയില്ലെന്നത് ഞങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു. എന്നാൽ ബന്ധപ്പെട്ട എല്ലാവരേയും ഈ സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്നും തോന്നി.”

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു, ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്ക് ഇന്ത്യയിലേക്ക് മടങ്ങാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ, നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, ഒപ്പം ജീവിതം ഉടൻ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം,” ഇതുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

Read more: ഷൂട്ടിങ് നിന്നു, ജോര്‍ദാനില്‍ നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ നിര്‍ദേശം: പൃഥ്വിരാജ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya prithviraj fridge magnet lockdown days

Next Story
പ്രാഞ്ചിയേട്ടനിലെ ആ ഷേക്സ്പിയർ വരികൾ അയാൾക്ക് മനഃപാഠമായിരുന്നു; കലിംഗ ശശിയെ കുറിച്ച് രഞ്ജിത്ത്Ranjith Kalinga Sasi
The moderation of comments is automated and not cleared manually by malayalam.indianexpress.com
X