കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ നേരത്തെ അടക്കുകയും പരീക്ഷകൾ റദ്ദ് ചെയ്യുകയും ഐസലേഷനിലേക്ക് കാര്യങ്ങൾ പോകുകയും ചെയ്തപ്പോൾ ഏറെ ബുദ്ധിമുട്ട് നേരിട്ടേണ്ടി വന്നത് കുട്ടികൾക്കാണ്. കളിച്ചും ചിരിച്ചും നടക്കാവുന്ന ഒരു അവധിക്കാലം നഷ്ടപ്പെട്ട വിഷമത്തിലാണ് മിക്ക കുട്ടികളും. വീടുകളിൽ തന്നെ ഇരുന്നുള്ള കളികൾ കുട്ടികളെ മുഷിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മക്കളുടെ ബോറടി മാറ്റാൻ എന്താണൊരു വഴിയെന്ന് ആലോചിക്കുന്ന രക്ഷിതാക്കളാണ് കൂടുതലും. സുപ്രിയയുടെ കാര്യവും വ്യത്യസ്തമല്ല. മകൾ അല്ലിയുടെ ബോറടി മാറ്റാൻ എന്താണൊരു വഴിയെന്ന ആലോചനയിലാണ് സുപ്രിയ.

Read more: ആ ഗ്ലാസിനപ്പുറം ഐസൊലേഷനിൽ കഴിയുന്നത് എന്റെ മകനാണ്: സുഹാസിനി

മകളെ വീടിനകത്ത് മുഷിപ്പിക്കാതെ ഇരുത്താൻ താനെറെ കഷ്ടപ്പെടുന്നുവെന്നാണ് സുപ്രിയ പറയുന്നത്. നിങ്ങളെല്ലാവരും എങ്ങനെയാണ് മക്കളെ എൻഗേജ് ചെയ്തിരുത്തുന്നതെന്നും സുപ്രിയ ചോദിക്കുന്നു.

“കൂടെ ഇരുന്ന് കളിക്കൂ സുപ്പൂ, അതായിരിക്കും ചെയ്യാൻ പറ്റുന്ന ഏറ്റവും മികച്ച കാര്യം,” എന്നാണ് പൂർണിമ പറയുന്നത്. നിരവധി അമ്മമാരും തങ്ങളുടെ ടിപ്സുകൾ പോസ്റ്റിനു താഴെ ഷെയർ ചെയ്യുന്നുണ്ട്. നിങ്ങളെല്ലാവരും സൂപ്പർ അമ്മമാരാണല്ലോ എന്ന അഭിനന്ദനത്തോടൊപ്പം പുത്തൻ ഐഡിയകൾ പങ്കുവച്ച അമ്മമാർക്ക് കമന്റിൽ നന്ദിയും പറയുന്നുണ്ട് സുപ്രിയ.

Read more: ‘മുല്ലവള്ളിയും തേന്മാവും’ നായികയെ ഓർമയുണ്ടോ? ഇതാ പുതിയ ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook