Latest News

പൈനാപ്പിൾ പിസയല്ല, ‘പൈനാപ്പിൾ പെണ്ണേ’; ഭർത്താവിന്റെ പാട്ടിനെ ട്രോളി സുപ്രിയ

പൃഥ്വിരാജ് അഭിനയിച്ച അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ മീം ആണ് സുപ്രിയ ഇതിന് ഉപയോഗിച്ചിരിക്കുന്നത്

Prithviraj, പൃഥ്വിരാജ്, Supriya, സുപ്രിയ, troll, ട്രോൾ, vellinakshathram, വെള്ളിനക്ഷത്രം , iemalayalam, ഐഇ മലയാളം

മലയാള സിനിമയുടെ ‘പവര്‍ കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയയും. അഭിനയം, നിര്‍മാണം, സംവിധാനം തുടങ്ങി കൈവച്ച മേഖലകളില്‍ എല്ലാം പ്രതിഭ തെളിയിച്ചവര്‍. പുതിയ സിനിമാ സംരംഭങ്ങളില്‍ അവര്‍ മുന്നേറുന്നത് ആഘോഷിക്കുന്നത് പോലെ തന്നെ ഇവരുടെ സ്വകാര്യജീവിതത്തിലെ സന്തോഷങ്ങളും ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്. ഇക്കുറി പൃഥ്വിരാജിനെ ചെറുതായൊന്നു ട്രോളുകയാണ് സുപ്രിയ.

1990കളിൽ ജനിച്ച കുട്ടികൾക്ക് പൈനാപ്പിൾ പിസ എന്നു കേൾക്കുമ്പോഴും പൈനാപ്പിൾ പെണ്ണേ എന്ന പാട്ട് കേൾക്കുമ്പോഴുമുള്ള ഭാവും ഒരു ട്രോളായി ആണ് അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് അഭിനയിച്ച അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ മീം ആണ് സുപ്രിയ ഇതിന് ഉപയോഗിച്ചിരിക്കുന്നത്. പിങ്ക്‌ലുങ്കി ക്രിയേറ്റ് ചെയ്ത മീം ആണ് സുപ്രീയ റീ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിനയൻ സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ ഹൊറർ മലയാളചലച്ചിത്രമായ വെള്ളിനക്ഷത്രത്തിലെ പാട്ടാണ് പൈനാപ്പിൾ പെണ്ണേ എന്നത്. പൃഥ്വിരാജ്, തരുണി സച്ച്ദേവ്, മീനാക്ഷി, കാർത്തിക, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് ബാബു പണിക്കർ, രമേഷ് നമ്പ്യാർ എന്നിവരാണ്. എം. ജയചന്ദ്രനാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രം ബോക്സോഫീസിൽ മികച്ച വിജയമാണ് നേടിയത്.

Read More: ഡാഡയുടെ ചെല്ലക്കുട്ടി; അല്ലിമോൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. വിവാഹത്തോടെ ജേർണലിസം എന്ന തന്റെ കരിയർ ഉപേക്ഷിച്ചെങ്കിലും സിനിമാ നിർമാണമേഖലയിൽ സജീവമാണ് സുപ്രിയ.കഴിഞ്ഞ വർഷം ‘9’, ‘ഡ്രൈവിങ് ലൈസൻസ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ നിർമിച്ചത്.

ഒരു പഴയ അഭിമുഖത്തിൽ സുപ്രിയ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ പൃഥ്വി, ലോകത്ത് തന്നെ അടുത്തറിയുന്നത് തന്റെ ഭാര്യയ്ക്ക് മാത്രമാണെന്നും പറഞ്ഞിരുന്നു.

“ഞാൻ അധികം സുഹൃത്തുക്കളുള്ള ആളല്ല. സുപ്രിയയാണ് ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ ഏറ്റവും സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ എല്ലാ വൾനറബിലിറ്റീസും അറിയാവുന്ന എന്റെ എല്ലാ ദുർബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാൾ അവളാണ്. എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya menon trolls husband prithviraj

Next Story
റിയാലിറ്റി ഷോ താരം ഇമ്രാൻ ഖാനെ തേടി ഓട്ടോയിലെത്തിയ സർപ്രൈസ്Gopi Sundar, Imran Khan, Gopi sundar video, singer Imran Khan, Imran Khan reality show
The moderation of comments is automated and not cleared manually by malayalam.indianexpress.com