മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ വിശേഷങ്ങൾ ഇടക്കിടെ ആരാധകർ അറിയുന്നത് സുപ്രിയയിലൂടെയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സുപ്രിയ ഇടയ്ക്ക് ഓരോ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, സുപ്രിയ പോസ്റ്റ് ചെയ്ത പുതിയൊരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
ആറ് വർഷങ്ങൾക്ക് മുൻപ് എടുത്ത പൃഥിരാജിനൊപ്പമുള്ള ചിത്രമാണ് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഫയിൽ ഇരുവരും ഒരുമിച്ചിരുന്നു എടുത്തിരിക്കുന്നതാണ് ചിത്രം.
Also Read: അപ്പൂപ്പന്റെ ഒക്കത്തിരിക്കുന്ന സുന്ദരിക്കുട്ടിയെ മനസ്സിലായോ?
കഴിഞ്ഞ ആഴ്ച 39-ാം ജന്മദിനം ആഘോഷിച്ച പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള സുപ്രിയയുടെ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. “എനിക്കറിയാവുന്ന ഏറ്റവും ഊർജ്ജസ്വലനായ, പാഷനുള്ള, ഫോക്കസ്ഡ് ആയ മനുഷ്യൻ, എനിക്കൊപ്പം ജോലി ചെയ്യുന്ന ഏറ്റവും നേരുള്ള പ്രൊഫഷണൽ, രസികനും സ്നേഹമുള്ളവനും പ്രിയങ്കരനുമായ അല്ലിയുടെ ദാദ, ഏറ്റവും കരുതലുള്ള മകൻ, സഹോദരൻ, എന്റെ പ്രിയപ്പെട്ട ക്രൈം പാർട്ണർ… ഞാൻ നിന്നെ സ്നേഹിക്കുന്നു. ജീവിതം എന്നു വിളിക്കുന്ന സാഹസികതയിലൂടെ കൈപിടിച്ച് നമ്മൾ ഒന്നിച്ചുനടക്കുന്നത് ആഘോഷിക്കുന്നു, ജന്മദിനാശംസകൾ, പി,” എന്നാണ് പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ കുറിച്ചത്.
2011 എപ്രില്‍ 25 നായിരുന്നു പൃഥ്വിരാജും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയും വിവാഹിതരായത്. 2014 നായിരുന്നു ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നും സുപ്രിയയുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സുപ്രിയയുടെ സാന്നിധ്യമുണ്ട്.