scorecardresearch

കപ്പിൾ സെൽഫി; ചിത്രവുമായി സുപ്രിയ

പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുപ്രിയ

കപ്പിൾ സെൽഫി; ചിത്രവുമായി സുപ്രിയ

മലയാള സിനിമയിലെ ‘പവര്‍ഫുള്‍ കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ.സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ സെൽഫി എന്ന് അടികുറിപ്പ് നൽകി കൊണ്ട് പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്.സ്വീറ്റ് കപ്പിൾസെന്നാണ് ചിത്രത്തിന് താഴെയുള്ള ആരാധക കമന്റുകൾ.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പേരും സെൽഫിയെന്നാണ്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി. അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്‌മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള ചിത്രം ‘ഡ്രൈവിങ്ങ് ലൈസൻസി’ന്റെ റീമേക്കാണ് സെൽഫി.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാപ്പ’യാണ് പൃഥ്വിരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയും കഴിഞ്ഞ വർഷം വൻ നേട്ടങ്ങളാണ് കൊയ്‌തത്. ‘കെ ജി എഫ് 2’, ‘കാന്താര’ എന്ന ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ കമ്പനി തിയേറ്ററിലെത്തിക്കുകയുണ്ടായി.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Supriya menon shares selfie picture with prithviraj sukumaran