മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്റെ പുതിയ സിനിമ ‘കടുവ’യുടെ ഷൂട്ടിംങ് കോട്ടയത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനു പുറകെ ഒരു വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വെള്ള മുണ്ടും ജുബ്ബയുമുടുത്ത് ഒരു ചായ കപ്പും പിടിച്ച് ക്യാരവനിൽ നിന്ന് ഇറങ്ങി നടന്ന് പോകുന്ന പൃഥ്വിരാജിന്റെ ‘മാസ്സ് വിഡിയോ’യാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
പൃഥ്വിരാജിന്റെ പ്രിയതമ സുപ്രിയയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. കടുവ ചിത്രീകരണം ആരംഭിച്ചു എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആരധകർ പൃഥ്വിയുടെ ലുക്കിന് കമന്റുമായി എത്തുന്നുണ്ട്. അതിൽ ശ്രിന്ദ ഉൾപ്പടെയുള്ള താരങ്ങളുമുണ്ട്.
Read Also: മാലിദ്വീപിൽ ജന്മദിനം ആഘോഷിച്ച് സാനിയ
കോട്ടയത്തെ ചങ്ങനാശ്ശേരി മുണ്ടക്കയം പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്സും ചേർന്നാണ് കടുവ നിർമ്മിക്കുന്നത്. ലുസിഫെറിൽ വില്ലനായെത്തിയ വിവേക് ഒബ്‌റോയ് ആണ് ഈ ചിത്രത്തിലും വില്ലനായി എത്തുന്നത്. സായ് കുമാർ, സിദ്ധിഖ് ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ജിനു വി എബ്രഹാമാണ് കടുവയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. രവി കെ. ചന്ദ്രനാണ് ഛയാഗ്രഹണം. ഗജിനി, മൈ നെയിം ഈസ് ഖാൻ, ഭാരത് ആനെ നേനു, ആദിത്യ വർമ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് രവി. ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് എസ്. തമൻ ആണ്.