scorecardresearch

സുപ്രിയയ്ക്ക് മകളുടെ ഞായറാഴ്ച സമ്മാനം

മകൾ ആലി സുപ്രിയ്ക്കായി എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

Supriya Menon, Daughter, Letter

മലയാള സിനിമയിലെ ‘പവര്‍ കപ്പിള്‍’ ആരെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനുമാണെന്ന്. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് നിര്‍മ്മാണത്തില്‍ ശോഭിക്കാന്‍ സുപ്രിയക്കായി. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരത്ത് ഇന്ന് സുപ്രിയയാണ്.

ഇവരുടെ ഏക മകൾ ആലി സുപ്രിയ്ക്കായി എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.”ഹാപ്പി സൺഡേ മമ്മ, ഈ ലോകത്തെ ഏറ്റവും ബൈസ്റ്റ് അമ്മ നിങ്ങളാണ്” എന്നാണ് ആലി കുറിച്ചിരിക്കുന്നത്. ഇതിനു മുൻപും ആലിയുടെ ഇത്തരത്തിലുള്ള എഴുത്തുകൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. പാലക്കാട് വച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. 2014ന് മകൾ അലംകൃത ജനിച്ചു. മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ താത്പര്യപ്പെടാത്ത അമ്മയാണ് സുപ്രിയ. മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് കരുതിയാണ് അങ്ങനെ ചെയ്യാത്തതെന്നാണ് സുപ്രിയ പറയുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Supriya menon shares letter written by daughter alankritha