scorecardresearch
Latest News

‘എന്റെ ജന്മദിനങ്ങള്‍ ആഘോഷമാക്കിയ അദ്ദേഹമിന്നില്ല’; വൈകാരിക കുറിപ്പുമായി സുപ്രിയ

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സുപ്രിയയുടെ പിതാവ് വിജയകുമാര്‍ മേനോന്‍ അന്തരിച്ചത്. അച്ഛന്റെ ഓര്‍മ്മകളെക്കുറിച്ച് ഇതിന് മുന്‍പും സുപ്രിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്

Supriya Menon, Prithviraj

“ജന്മദിനങ്ങൾ എന്നും എന്റെ വീട്ടിലെ പ്രത്യേകതയായിരുന്നു. എന്റെ അച്ഛന്‍ (അമ്മയും) എന്നെ ലോകത്തിന്റെ നെറുകയിലെത്തിക്കുമായിരുന്നു. എനിക്ക് പുതിയ വസ്ത്രങ്ങള്‍, സമ്മാനങ്ങള്‍, ആഘോഷങ്ങള്‍, കേക്ക് തുടങ്ങിയവയെല്ലാം ഓരോ വര്‍ഷവും ലഭിക്കുമായിരുന്നു..”

“പക്ഷെ ഈ വര്‍ഷം എനിക്ക് അത്തരം അനുഭവങ്ങള്‍ സമ്മാനിച്ചയാള്‍ കൂടെയില്ല. ഇന്നത്തെ എന്റെ ജന്മദിനം ആഘോഷിക്കണോ അതോ അദ്ദേഹത്തിന്റെ അസാന്നിധ്യത്തെക്കുറിച്ച് ഓര്‍ത്ത് കരയണോ എന്നറിയില്ല”

“എന്റെ വിവാഹത്തിന്റെ തലേന്ന് രാത്രിയിലെ ചിത്രങ്ങളാണിത്. മെഹന്ദി ആഘോഷങ്ങള്‍ക്കിടയില്‍ ഞാനും അച്ഛനും ചുവടു വച്ചു, ഒരു സുഹൃത്ത് ആ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു”

“വിവാഹ ഒരുക്കങ്ങലുടെ ടെന്‍ഷനിടയിലും കുറച്ച് സമയം എനിക്ക് വേണ്ടി മാറ്റി വയ്ക്കുകയും ഡാന്‍സ് കളിക്കുകയും ചെയ്തു. ഇതായിരുന്ന അദ്ദേഹം. എപ്പോഴും സ്പെഷ്യലായിരുന്നു”

തന്റെ ജന്മദിനത്തില്‍ മരണപ്പെട്ട പിതാവിന്റെ ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തിയുള്ള കുറിപ്പില്‍ സുപ്രിയ പറയുന്നു. കുറിപ്പിനൊപ്പം ആശംസകള്‍ അറിച്ച എല്ലാവര്‍ക്കും സുപ്രിയ നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സുപ്രിയയുടെ പിതാവ് വിജയകുമാര്‍ മേനോന്‍ അന്തരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയില്‍ കഴിയവെയായിരുന്നു മരണം സംഭവിച്ചത്. അച്ഛന്റെ ഓര്‍മ്മകളെക്കുറിച്ച് ഇതിന് മുന്‍പും സുപ്രിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

സുപ്രിയയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായൊരു കുറിപ്പിലൂടെയായിരുന്നു നടനും ഭര്‍ത്താവുമായ പൃഥ്വിരാജ് ആശംസകള്‍ അറിയിച്ചത്. സുപ്രിയയെ ചേർത്തുപിടിച്ച് നിൽക്കുന്ന സെൽഫി പങ്കുവച്ചാണ് പൃഥ്വി ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

”ഹാപ്പി ബെർത്ത്ഡേ പാർട്‌നർ. നീ എന്റെ കൈ പിടിച്ച് കൂടെയുണ്ടെങ്കിൽ, ഏതു വഴക്കും കഠിനമല്ല, ഏതു യാത്രയും നീണ്ടതല്ല,” എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ. പൃഥ്വിരാജും കുടുംബവും അവധിക്കാല ആഘോഷത്തിനായി ലണ്ടനിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Supriya menon shares emotional note about her father on birthday