scorecardresearch
Latest News

അല്ലിയുടെ ബ്രേക്ക്ഫാസ്റ്റിനായി അവൻ കാത്തുനിൽക്കുന്നു; വീഡിയോയുമായി സുപ്രിയ

രസകരമായ വീഡിയോയുമായി സുപ്രിയ മേനോൻ

Supriya Menon, Ally

മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് പൃഥ്വിരാജ്-സുപ്രിയാ മേനോൻ ദമ്പതികളുടെ മകൾ അലംകൃത എന്ന അല്ലി. മകളുടെ വിശേഷങ്ങൾ പതിവായി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട് പൃഥ്വിയും സുപ്രിയയും. വായനയിലും എഴുത്തിലും തല്പരയാണ് പത്തു വയസ്സുള്ള അലംകൃത.

മകളുടെ മുഖം കാണിക്കാതെയുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സുപ്രിയ പങ്കുവയ്ക്കാറുണ്ട്. അല്ലി ഭക്ഷണം കഴിക്കുമ്പോൾ കൂടെ നിൽക്കുന്ന വളർത്തു നായ സൊറോയുടെ ചിത്രമാണ് ഷെയർ ചെയ്‌തിരിക്കുന്നത്. “അല്ലി എനിക്കും കുറച്ച് ബ്രേക്ക് ഫാസ്റ്റ് തരൂ” എന്നാണ് പോസ്റ്റിനു താഴെ സുപ്രിയ നൽകിയ അടികുറിപ്പ്.

മലയാള സിനിമയിലെ ‘പവര്‍ഫുള്‍ കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. പാലക്കാട് വച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. 2014ന് മകൾ അലംകൃത ജനിച്ചു. മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ താത്പര്യപ്പെടാത്ത അമ്മയാണ് സുപ്രിയ. മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് കരുതിയാണ് അങ്ങനെ ചെയ്യാത്തതെന്നാണ് സുപ്രിയ പറയുന്നത്.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാപ്പ’യാണ് പൃഥ്വിരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനി ഈ വർഷം വൻ നേട്ടങ്ങളാണ് കൊയ്‌തത്. ‘കെ ജി എഫ് 2’, ‘കാന്താര’ എന്ന ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ കമ്പനി തിയേറ്ററിലെത്തിക്കുകയുണ്ടായി. ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Supriya menon shares daughter ally video