മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ഇന്നു തന്റെ 40-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ പൃഥ്വിരാജിനു ആശംസകള്‍ അറിയിച്ചു കൊണ്ട് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘പതിനഞ്ചു വര്‍ഷമായി നമ്മള്‍ ഒരുമിച്ച് പിറന്നാള്‍ ആഘോഷിക്കുന്നു. 25 വയസ്സു മുതല്‍ 40 വരെ ഞാന്‍ കണ്ട നമ്മുടെ ജീവിത യാത്ര എനിക്കു വളരെ പ്രിയപ്പെട്ടതാണ്. നിങ്ങളുടെ സ്വപ്‌നങ്ങളെ തേടി പോകൂ,ഞാന്‍ എപ്പോഴും കൂടെയുണ്ടാകും’ എന്നു വളരെ ഇമോഷ്ണലായൊരു പിറന്നാള്‍ ആശംസയാണ് സുപ്രിയ പൃഥ്വിരാജിനു നല്‍കിയത്. ഇരുവരും ഒന്നിച്ചുളള യാത്രകള്‍ക്കിടയിലെ ചിത്രങ്ങളും സുപ്രിയ ഷെയര്‍ ചെയ്തിട്ടുണ്ട്.
2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവർ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.