ഇഷ്ടം…; പ്രിയപ്പെട്ടവനുമായുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് സുപ്രിയ

താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും അതീവ ശ്രദ്ധാലുവാണ് സുപ്രിയ

Supriya Menon, Supriya prithviraj, prithviraj wife, Ally Mol Birthday, അല്ലിമോളുടെ ജന്മദിനം, Prithviraj and Ally, പൃഥ്വിരാജ് അല്ലി മോൾ, Prithviraj and Family, പൃഥ്വിരാജും കുടുംബവും, Prithviraj and Supriya, പൃഥ്വിരാജും സുപ്രിയയും, IE Malayalam, ഐഇ മലയാളം

നടൻ പൃഥ്വിരാജിനെ പോലെ തന്നെ ആരാധകർക്ക് പരിചയമുള്ള വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ മേനോനും. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും അതീവ ശ്രദ്ധാലുവാണ് അവർ. വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും മാനിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്ന അവർ പ്രധാനപ്പെട്ട എല്ലാ നിമിഷങ്ങളും ആരാധകർക്കൊപ്പം പങ്കുവയ്ക്കാൻ ഇൻസ്റ്റഗ്രാമാണ് ഉപയോഗിക്കുന്നത്. അത്തരത്തിൽ സുപ്രിയ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

View this post on Instagram

Pyaar#saturdayafternoonshenanigans @jacob.babu

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

‘സ്നേഹം’ എന്ന ഒറ്റ വാക്ക് അടിക്കുറിപ്പോടെ ഇരുവരും ഒന്നിച്ച് ബാൽക്കണിയിൽ നിൽക്കുന്ന ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. നിരവധി ആരാധകരാണ് ദമ്പതികൾക്ക് സ്നേഹം അറിയിച്ച് കമന്റ് ബോക്സിലെത്തിയത്.

Also Read: കടൽ കണ്ട് അല്ലിയും അമീറയും; ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിയും സുപ്രിയയും

സെപ്റ്റംബർ എട്ടിനായിരുന്നു പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അല്ലി എന്നു വിളിക്കുന്ന അലംകൃതയുടെ ആറാം ജന്മദിനം. ഒരുവർഷത്തിന് ശേഷം ഇരുവരും മകളുടെ മുഖം കാണുന്ന മറ്റൊരു ചിത്രം പങ്കുവച്ച ദിവസം കൂടിയായിരുന്നു അത്. പിന്നാലെ മകളുടെ ഏറ്റവും അടുത്ത സുഹൃത്തായ അമീറയുടെ തോളിൽ കൈയിട്ട് കടൽ കണ്ടു നിൽക്കുന്ന അല്ലിയുടെ ഒരു ചിത്രമാണ് പൃഥ്വിയും സുപ്രിയയും പങ്കു വച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസം മകൾക്കൊപ്പമുള്ള പൃഥ്വിരാജ് കളിക്കുന്ന ചിത്രം സുപ്രിയ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ പിടിച്ച് കടലിൽ കളിക്കുന്ന അല്ലിയുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. സൺഡേ ഫൺഡേ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇതേ ചിത്രം പൃഥ്വിയും റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്തത്തിൽ മാസ്കും സൺഗ്ലാസും വച്ച് പതിവ് പോലെ സ്റ്റൈലൻ ലുക്കിലാണ് പൃഥ്വി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya menon share latest photo with prithviraj in instagram

Next Story
നടൻ എൽദോ മാത്യു വിവാഹിതനായിEldho, Eldho Mathew, എൽദോ, എൽദോ മാത്യു, Malayalam Actor Eldho Mathew, മലായാളം നടൻ എൽദോ മാത്യു, queen actor, queen malayalam movie actor, queen malayalam movie, queen movie, queen, kumbarees Malayalam movie, kumbarees movie, kumbarees
The moderation of comments is automated and not cleared manually by malayalam.indianexpress.com