Latest News

പൃഥ്വിക്കും ദുൽഖറിനും അമാലിനുമൊപ്പം സുപ്രിയയുടെ സെൽഫി; വൈറലായി ചിത്രം

പൃഥ്വിരാജും ദുൽഖറും അമാലും സുപ്രിയയും ഒന്നിച്ചുള്ളൊരു സെൽഫിയാണ് വൈറലായിട്ടുളളത്. ദുബായിൽവച്ച് പകർത്തിയതാണ് ഈ ഫൊട്ടോ

prithviraj, dulquer, ie malayalam

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും ദുൽഖർ സൽമാനും. ദുൽഖറിന്റെ ഭാര്യ അമാലും പൃഥ്വിയുടെ ഭാര്യ സുപ്രിയയും അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ ഇവർ ഒത്തുകൂടി സൗഹൃദ നിമിഷങ്ങൾ ആസ്വദിക്കാറുണ്ട്. ഇതിന്റെ ഫൊട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

ഇവരുടെ പുതിയ ഫൊട്ടോയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജും ദുൽഖറും അമാലും സുപ്രിയയും ഒന്നിച്ചുള്ളൊരു സെൽഫിയാണ് വൈറലായിട്ടുളളത്. സുപ്രിയയാണ് സെൽഫി പകർത്തിയത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സുപ്രിയ ഈ ഫൊട്ടോ ഷെയർ ചെയ്തത്. ദുബായിൽവച്ച് പകർത്തിയതാണ് ഈ ഫൊട്ടോ. പൃഥ്വിയുടെ കയ്യിൽ ഷോപ്പിങ് കഴിഞ്ഞ് ഇറങ്ങിയതിന്റെ അടയാളങ്ങളുണ്ട്. ഷോപ്പിങ്ങിനിടെ ഏതോ മാളിൽവച്ച് പകർത്തിയതാണ് ചിത്രമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ പൃഥ്വിരാജ് ദുബായിലെത്തിയിരുന്നു. സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കും ടൊവിനോ തോമസിനും ഗോൾഡൻ വിസ കിട്ടിയിരുന്നു. മലയാള ചലച്ചിത്ര രംഗത്തുനിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന നാലാമത്തെ താരമാണ് പൃഥ്വിരാജ്. പൃഥ്വിയ്ക്ക് ഒപ്പം വിസ സ്വീകരിക്കാനായി സുപ്രിയയും എത്തിയിരുന്നു.

അതേസമയം, വരും ദിവസങ്ങളിൽ മറ്റ് ചില യുവ താരങ്ങള്‍ക്കും യുഎഇ ഗോൾഡൻ വിസ അനുവദിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ ദുൽഖർ സൽമാനും ഉൾപ്പെടുമെന്ന തരത്തിൽ ചില റിപ്പോർട്ടുകളുണ്ട്. ദുൽഖർ ദുബായിലെത്തിയത് ഗോൾഡൻ വിസ സ്വന്തമാക്കാനാണോയെന്നാണ് ആരാധകർ സംശയിക്കുന്നത്.

Read More: ഫാമിലി നൈറ്റ്സ്; ‘ബ്രോ ഡാഡി’ പാക്കപ്പ് ആഘോഷിച്ച് പൃഥ്വിയും ലാലും, ഒപ്പം കൂടി സുചിത്രയും സുപ്രിയയും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya menon selfie with prithvi dulquer amal

Next Story
മാലിദ്വീപിലെ ദിനങ്ങളോർത്ത് സാറ; സ്വിംസ്യൂട്ടിലുളള ത്രോബാക്ക് വീഡിയോയുമായി താരംsara ali khan, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com