scorecardresearch
Latest News

മമ്മൂട്ടിക്കൊപ്പം സെൽഫിയെടുത്ത് സുപ്രിയ, എന്ത് കൂളായ മനുഷ്യനെന്ന് പൃഥ്വിരാജ്

വെളള ഷർട്ടും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ച് നല്ല സ്റ്റൈലൻ ലുക്കിലായിരുന്നു മമ്മൂട്ടി പൂജ ചടങ്ങിന് എത്തിയത്

mammootty, prithviraj, ie malayalam

ഇന്നലെയായിരുന്നു മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ബറോസ് സിനിമയുടെ പൂജാ ചടങ്ങുകൾ. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് അടക്കം നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ചടങ്ങിൽ ഭാഗമായി. മമ്മൂട്ടിക്കൊപ്പമുള്ളൊരു സെൽഫി തന്റെ ഇൻസ്റ്റഗ്രാം പേജിൽ സുപ്രിയ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

വിലമതിക്കാനാവാത്ത സെൽഫി എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. ഈ മനുഷ്യൻ എന്ത് കൂളാണെന്നായിരുന്നു സുപ്രിയയുടെ ഫൊട്ടോയ്ക്ക് പൃഥ്വി നൽകിയ കമന്റ്.

വെളള ഷർട്ടും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ച് നല്ല സ്റ്റൈലൻ ലുക്കിലായിരുന്നു മമ്മൂട്ടി പൂജ ചടങ്ങിന് എത്തിയത്. മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങൾ ഫാൻസ് പേജുകൾ ഷെയർ ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Rafi kasim (@rafi_kasim._)

രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ് ബറോസെന്നാണ് മമ്മൂട്ടി പറഞ്ഞത്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തകര്‍ച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങൾ ഈ 40 വര്‍ഷം സഞ്ചരിച്ചത്. ഞങ്ങള്‍ ഒപ്പം അല്ലെങ്കില്‍ ഞങ്ങള്‍ സിനിമയോടൊപ്പമാണ് വളര്‍ന്നത്. നമ്മുടെ എല്ലാം പ്രിയങ്കരനായ മോഹന്‍ലാല്‍ സംവിധായകനായി എന്നതിന് അപ്പുറത്തേക്ക്, അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്നത് ഒരു രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു.

 

View this post on Instagram

 

A post shared by UnNi (@unni_mfwai)

Read More: ലാലുവിന് ആശംസകളുമായി ഇച്ചാക്ക; ‘ബറോസ്’ പൂജ ചിത്രങ്ങള്‍, വീഡിയോ

ഇത് മലയാളി പ്രേക്ഷകര്‍ക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ള സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരിലേക്കും ഒരു പോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി ബറോസ് മാറും എന്ന് തന്നെയാണ് നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് ഞങ്ങളെ വൈകാരികമായി അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ സര്‍വ്വ പിന്തുണയും, ആശംസയും നേരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Supriya menon selfie with mammootty prithviraj comment