/indian-express-malayalam/media/media_files/uploads/2019/11/Prithvi-Supriya.jpg)
അടി, ഇടി, റൊമാൻസ്, പാട്ട്, ഡാൻസ് അങ്ങനെ എന്തും വഴങ്ങും പൃഥ്വിരാജിന്. എത്രയോ സിനിമകളിൽ പൃഥ്വിയുടെ നല്ല തകർപ്പൻ ഡാൻസുകൾ കണ്ടിട്ടുണ്ട് നമ്മൾ. എന്നാൽ പൊതുവെ പൃഥ്വി ഒരു മടിയനായ ഡാൻസർ ആണത്രെ. പറയുന്നത് മറ്റാരുമല്ല, പൃഥ്വിയുടെ നല്ലപാതിയും നിർമാതാവുമായ സുപ്രിയ മേനോനാണ്.
ഹൃത്വിക് റോഷനും ടൈഗർ ഷറഫും വാണി കപൂറും അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം വാറിലെ 'ഗുംഗുരു' എന്ന പാട്ടിന് ടൈഗർ ഷറഫ് ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് സുപ്രിയ ഇക്കാര്യം പറഞ്ഞത്.
"എനിക്ക് നൃത്തം ചെയ്യാൻ ഇഷ്ടമാണ്! അല്ലിയും എന്നെപ്പോലെ നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുന്നു! എന്നാൽ പൃഥ്വി ഒരു വിമുഖതയുള്ള നർത്തനാണ്," എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ പോസ്റ്റ് പങ്കുവച്ചത്.
View this post on InstagramA post shared by Supriya Menon Prithviraj (@supriyamenonprithviraj) on
നിലവിൽ 'അയ്യപ്പനും കോശിയും' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. അട്ടപ്പാടിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പൃഥ്വിരാജിനൊപ്പം ബിജു മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'അനാര്‍ക്കലി' എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചന നിർവഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ അയ്യപ്പൻ എന്ന കഥാപാത്രമായി ബിജു മേനോനും കോശി എന്ന കഥാപാത്രമായി പൃഥ്വിരാജും എത്തുന്നു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടറായാണ് ബിജു മേനോന്‍ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. 16 വര്‍ഷത്തെ പട്ടാള സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us