കൊറോണ, കരിപ്പൂർ, രാജമല; കുടുംബം നഷ്ടപ്പെട്ടവരെ വേദനയോടെ ഓർത്ത് സുപ്രിയ

കാറ്റും മഴയുമുള്ള രാത്രികളിൽ നമ്മുടെ കുടുംബത്തിന്റെ ഊഷ്മളതയിൽ കഴിയാൻ സാധിക്കുന്ന നമ്മളിൽ കുറച്ചുപേരെങ്കിലും എത്ര ഭാഗ്യം ചെയ്തവരാണ്

Supriya Menon Prithvirja, സുപ്രിയ മേനോൻ പൃഥ്വിരാജ്, Corona, കൊറോണ, Rajamala landslide, രാജമല മണ്ണിടിച്ചിൽ, Karipur Plane crash, കരിപ്പൂർ വിമാനാപകടം, iemalayalam, ഐഇ മലയാളം

കഴിഞ്ഞ രണ്ടുവർഷവും കേരളത്തെ അടിമുടി കുലുക്കിയാണ് കാറ്റും മഴയും പ്രളയവും കടന്നു പോയത്. വീണ്ടും മറ്റൊരു മഴക്കാലം മറ്റൊരു ഓഗസ്റ്റ്. ഇക്കുറി ഒന്നിലധികം ദുരന്തങ്ങളാണ് നാം നേരിടുന്നത്. കൊറോണ, കരിപ്പൂരിലെ വിമാനാപകടം, രാജമലയിലെ വേദന… ഇവിടെയെല്ലാം കുടുംബം നഷ്ടപ്പെട്ട എത്രയോ പേർ. ആ വേദന പങ്കിടുകയാണ് നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ. മകൾ അല്ലി വരച്ച ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് സുപ്രിയയുടെ കുറിപ്പ്.

“കുടുംബം എന്നത് ശക്തമായൊരു വാക്കാണ്. കുടുംബം നമ്മെ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമുക്ക് വിലതരുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്പോൾ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നാം ഓടിപ്പോകുന്നു. എന്നാൽ കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകർത്തു കളഞ്ഞത്. എത്ര ഓർമ്മകളും സ്വപ്നങ്ങളും പ്രതീക്ഷകളും അഭിലാഷങ്ങളുമാണ് വിധിയുടെ ക്രൂരമായ കൈകൾ കൊണ്ട് മുറിച്ചു കളഞ്ഞത്. അവരെ കുറിച്ച് ഓർക്കുമ്പോളാണ് ഒരു കാര്യം തിരിച്ചറിയുന്നത്… കാറ്റും മഴയുമുള്ള രാത്രികളിൽ നമ്മുടെ കുടുംബത്തിന്റെ ഊഷ്മളതയിൽ കഴിയാൻ സാധിക്കുന്ന നമ്മളിൽ കുറച്ചുപേരെങ്കിലും എത്ര ഭാഗ്യം ചെയ്തവരാണ്…” സുപ്രിയ കുറിച്ചു.

Read More: അല്ലിയെ എടുത്ത് സുപ്രിയ; ഇവരിതെന്ത് ഭാവിച്ചാണെന്ന് സോറോ

രാജമലയിലെ ദുരന്തത്തിൽ ഇതുവരെ 43 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കരിപ്പൂരെ വിമാനാപകടത്തിൽ പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 18 ജീവനുകൾ നഷ്ടമായി. കേരളത്തിൽ നൂറിലധികം പേരെയാണ് കോവിഡ് മഹാമാരി കവർന്നെടുത്തത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya menon prithviraj shares her thought about family

Next Story
ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്: രക്ഷാ പ്രവർത്തനം നടത്തിയവരെ പ്രശംസിച്ച് മമ്മൂട്ടിmammootty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com