ദേ രാജുവേട്ടൻ കടല് കാണാൻ പോണൂ; സുപ്രിയയുടെ ‘റീൽ’ ശ്രമത്തിനു കൈയ്യടിച്ച് ആരാധകർ

വെള്ളത്തിനു മുകളിലായുള്ള കോട്ടേജുകൾക്കിടയിലൂടെ സൈക്കിൾ ചെയ്തു പോകുന്ന പൃഥ്വിയെയാണ് റീലിൽ കാണാൻ കഴിയുക

Prithviraj, Prithviraj lakshadeep

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവരുടെയെല്ലാം ഇഷ്ട ‘ടൂൾ’ ആണ് ചെറു വീഡിയോകൾ ഉണ്ടാക്കാവുന്ന ‘റീൽസ്.’ തന്റെ ആദ്യ റീൽ ശ്രമങ്ങളിൽ ഒന്ന് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കു വച്ചിരിക്കുകയാണ് നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ.
വളരെ ആകർഷകമായ ഒരിടത്ത്, വെള്ളത്തിനു മുകളിലായുള്ള കോട്ടേജുകൾക്കിടയിലൂടെ സൈക്കിൾ ചെയ്തു പോകുന്ന പൃഥ്വിയെയാണ് റീലിൽ കാണാൻ കഴിയുക. വീഡിയോയ്ക്ക് താഴെ ‘ദേ രാജുവേട്ടൻ കടല് കാണാൻ പോണൂ’ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളുമായി ആരാധകരും ‘എൻഗേജ്’ ചെയ്യുന്നുണ്ട്.

Read Here: ഇമ്മിണി വല്യ ഒന്ന്; സകുടുംബം ടൊവിനോ, ആശംസകളുമായി താരങ്ങൾ

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യാണ് ഇപ്പോൾ പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം. എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ചെയ്യുന്ന ‘കടുവ’യുടെ രണ്ടാം ഷെഡ്യൂള്‍ ഇന്നലെ ആരംഭിച്ചു. ഏപ്രിളിൽ ചിത്രീകരണം തുടങ്ങിയയെങ്കിലും കൊവിഡ് രണ്ടാം തരംഗത്തെ ചിത്രീകരണം നിര്‍ത്തി വച്ചിരുന്നു. നായക കഥാപാത്രമായ ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ലൊക്കേഷൻ ചിത്രങ്ങൾ കാണാം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya menon prithviraj shares her attempt at making instagram reels

Next Story
ഇമ്മിണി വല്യ ഒന്ന്; സകുടുംബം ടൊവിനോ, ആശംസകളുമായി താരങ്ങൾTovino Thomas, Tovino thomas wedding anniversary, Tovino thomas family, Tovino Thomas daughter, Tovino Thomas wife, Tovino Thomas son, ടൊവിനോ തോമസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com