എന്റെ ലോകം, അന്ന് അല്ലിക്ക് പ്രായം രണ്ട് വയസ്: സുപ്രിയ

കഴിഞ്ഞദിവസം അല്ലിയെ തോളിലേറ്റി നിൽക്കുന്ന ഒരു ചിത്രം പൃഥ്വിരാജും പങ്കുവച്ചിരുന്നു

Supriya, Prithviraj, throwback photo, Ally, Prithviraj, Prithviraj daughter, പൃഥ്വിരാജ്, Instagram post, സുപ്രിയ, Prithviraj Supriya photos, Indian express malayalam, IE Malayalam

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പഴയകാല ഓർമകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട് നിർമാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ഇക്കുറി മകൾ അലംകൃതയ്ക്കും പൃഥ്വിരാജിനും ഒപ്പമുള്ള ഒരു പഴയകാല ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. എന്റെ ലോകം, ഈ ചിത്രമെടുക്കുമ്പോൾ അല്ലിക്ക് രണ്ട് വയസായിരുന്നു പ്രായമെന്നും പോസ്റ്റിനൊപ്പം സുപ്രിയ കുറിക്കുന്നു.

Read More: ഞങ്ങൾ പറയുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ട്; അല്ലിയുടെ കോവിഡ് കുറിപ്പുമായി സുപ്രിയ

അടുത്തിടെ അല്ലിയുടെ കോവിഡ് നോട്ട് സുപ്രിയ പങ്കുവച്ചിരുന്നു. കോവിഡും തുടർന്നുള്ള അടച്ചുപൂട്ടലും എല്ലാവരേയും വീടിനുള്ളിലാക്കിയപ്പോൾ സ്കൂളുകൾ ഓൺലൈനായി. മുതിർന്നവരെക്കാൾ ഒരുപക്ഷെ ഈ വീട്ടിലിരിപ്പ് ഏറ്റവുമധികം ബാധിച്ചിട്ടുണ്ടാവുക കുട്ടികളെയാണ്. ഈ സാഹചര്യത്തിലാണ് അല്ലി കോവിഡിനെ കുറിച്ച് എഴുതിയിരിക്കുന്ന ഒരു കുറിപ്പ് സുപ്രിയയുടെ ശ്രദ്ധയിൽ പെട്ടതും സുപ്രിയ അതിന്റെ ചിത്രം പങ്കുവച്ചതും.

“അല്ലിയുടെ നോട്ട് ബുക്കുകൾ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ ഈ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മാർച്ച് മാസം മുതൽ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളിൽ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നുമൊക്കെയാണ് അവർ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോൾ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതിൽ നിന്നുള്ള മോചനത്തെ കുറിഞ്ഞും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.”

സുപ്രിയ പങ്കുവച്ച അഞ്ച് വയസുകാരി മകളുടെ നോട്ട് ബുക്കിലെ കുറിപ്പിൽ നിറയെ വീണ്ടും ജീവിതം സാധാരണ നിലയിലാകുന്ന പ്രതീക്ഷകളായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya menon prithviraj shares a throwback picture

Next Story
സംവിധായകൻ എസ്എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചുSS Rajamouli, bahubali 2, SS Rajamouli, SS Rajamouli coronavirus, SS Rajamouli covid, Rajamouli, Rajamouli coronavirus, Rajamouli covid, രാജമൗലി, എസ്എസ് രാജമൗലി, കോവിഡ്, രൗദ്രം രണം രുധിരം,ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com