പൃഥ്വിരാജിനെ വിവാഹം ചെയ്യും മുൻപ് സുപ്രിയ മേനോൻ ഒരു മാധ്യമപ്രവർത്തകയായിരുന്നു. ബിബിസിയിലും എൻഡി ടിവിയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. പല അഭിമുഖങ്ങളിലും തന്റെ മാധ്യമപ്രവർത്തന കാലഘട്ടത്തെ കുറിച്ച് അവർ സംസാരിക്കാറുമുണ്ട്. ഇപ്പോൾ ദീപാവലി പ്രമാണിച്ച് വീടൊക്കെ പൊടി തട്ടിയെടുക്കവെ കൈയിൽ പെട്ട പഴയ നോട്ട് ബുക്ക് കണ്ടപ്പോൾ ആ കാലത്തേക്ക് ഒരിക്കൽ കൂടി തിരിച്ചു പോകുകയാണ് സുപ്രിയ.

Read More: ഇഷ്ടം…; പ്രിയപ്പെട്ടവനുമായുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് സുപ്രിയ

ബിബിസിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഡയറിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മനോഹരമായ ഒരു കുറിപ്പ് സുപ്രിയ പങ്കുവച്ചത്.

“ദീപാവലി പ്രമാണിച്ചുള്ള ക്ലീനിങ്ങിലായിരുന്നു. അതിനിടെ 2011ൽ നിന്നുള്ള എന്റെ പഴയ നോട്ട് ബുക്ക് കൈയിൽ പെട്ടു. അതില്ലാതെ ഞാൻ എവിടേയും പോയിട്ടില്ല. ഇപ്പോഴും എവിടെ പോകുമ്പോഴും ഒരു ചെറിയ നോട്ട്ബുക്കും പേനയും ഞാൻ കൈയിൽ കരുതാറുണ്ട്. പഴയ ശീലം അത്ര പെട്ടെന്നൊന്നും പോകില്ലെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾ മാധ്യമപ്രവർത്തകർക്ക് ഇത് വളരെയധികം മനസിലാക്കാൻ സാധിക്കും,” സുപ്രിയ കുറിച്ചു.

Read More: സുപ്രിയയ്‌ക്കൊപ്പം ഉറക്കമിളച്ചുള്ള സിനിമ കാണൽ; പൃഥ്വി പറയുന്നു

കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. വിവാഹത്തോടെ ജേർണലിസം എന്ന തന്റെ കരിയർ ഉപേക്ഷിച്ചെങ്കിലും സിനിമാ നിർമാണമേഖലയിൽ സജീവമാണ് സുപ്രിയ.കഴിഞ്ഞ വർഷം ‘9’, ‘ഡ്രൈവിങ് ലൈസൻസ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ നിർമിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook